അപകടക്കെണിയൊരുക്കി ഗെയില്‍ക്കുഴികള്‍ എ.പി.എം അശ്‌റഫ്
വള്ളുവമ്പ്രം: കാലവര്‍ഷം കനത്തതോടെ ഗെയില്‍ പൈപ്പിനായി സ്ഥാപിച്ച കുഴികളെല്ലാം അപകടക്കെണിയാവുന്നു. കൊച്ചിയില്‍നിന്ന് മംഗലാപുരത്തേക്ക് പൈപ്പ്‌ലൈന്‍ സ്ഥാപിക്കാനെടുത്ത കുഴികളിലെല്ലാം മഴവെള്ളം നിറഞ്ഞതോടെയാണ് അപകടഭീഷണിയായത്. മാസങ്ങള്‍ക്കു മുന്‍പ് തുടങ്ങിയ പ്രവൃത്തി ഇതുവരെ അധികൃതര്‍ പൂര്‍ത്തീകരിച്ചിട്ടില്ല.
മലപ്പുറം ജില്ലയല്‍ മാത്രം 58 ഓളം കിലോമീറ്റര്‍ ദൂരത്തിലാണ് പൈപ്പ്‌ലൈന്‍ കടന്നുപോകുന്നത്. പലയിടത്തും പൈപ്പ്‌ലൈന്‍ കടന്നുപോകുന്നത് സ്‌കൂളുകളുടെ സമീപമാണ്.
ഏറെ അപകട ഭീഷണിയുയര്‍ത്തി രണ്ടുമീറ്ററോളം താഴ്ചയുള്ള ഗെയില്‍ കുഴികളെല്ലാം വലിയ വെള്ളക്കെട്ടുകളായി മാറിയിരിക്കുകയാണ്. കഴിഞ്ഞദിവസം പൂക്കോട്ടൂര്‍ പള്ളിമുക്കിലെ പാടത്തെ വെള്ളക്കെട്ടില്‍ രണ്ട് പശുക്കള്‍ വീണിരുന്നു.
മഴക്കാലത്ത് പകര്‍ച്ചവ്യാധികള്‍ തടയാന്‍ ആരോഗ്യവകുപ്പ് കിണഞ്ഞുശ്രമിക്കുമ്പോഴും ഗെയിലിനായി സ്ഥാപിച്ച കുഴികള്‍ കൊതുകുവളര്‍ത്ത് കേന്ദ്രമാകുന്നത് അധികൃതര്‍ അറിയുന്നേയില്ല. ജീവനുതന്നെ ഭീഷണിയാകുന്ന ഗെയില്‍ പൈപ്പ്‌ലൈന്‍ കുഴികള്‍ മണ്ണിട്ട് നികത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."