ലോക കേരളസഭയ്ക്കായി പൊടിച്ചത് കോടികള്‍
തിരുവനന്തപുരം: ഇടതു സര്‍ക്കാര്‍ കൊട്ടിഘോഷിച്ചു നടത്തിയ ലോക കേരളസഭയ്ക്കായി പൊടിച്ചത് കോടികള്‍. ലോക കേരളസഭയുടെ നടത്തിപ്പിനു മാത്രം 2,03,21,861 കോടി രൂപയും അനുബന്ധമായി നടത്തിയ രാജ്യാന്തര സാംസ്‌കാരികോത്സവത്തിന് 82,07,621 ലക്ഷവും പരിപാടി നടത്താന്‍ നിയമസഭാമന്ദിരം നവീകരിച്ചതിന് നാലരക്കോടിയുമാണ് ചെലവഴിച്ചത്. ലോക കേരളസഭയുടെ കണക്ക് ചോദിച്ച് വിവരാവകാശപ്രകാരം നിരവധി അപേക്ഷകള്‍ നല്‍കിയെങ്കിലും സര്‍ക്കാര്‍ മറുപടി നല്‍കിയിരുന്നില്ല. കഴിഞ്ഞദിവസം നിയമസഭയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ കണക്കുകള്‍ വച്ചത്.
ആറര കോടി രൂപയാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും മാമാങ്കം കൊണ്ടാടാന്‍ സര്‍ക്കാര്‍ ധൂര്‍ത്തടിച്ചത്. നടത്തിപ്പിന് ചെലവായ 2.85 കോടിയില്‍ 1,25,23,742 രൂപയും നല്‍കിയത് ഇവന്റ് മാനേജ്‌മെന്റ് ഇനത്തില്‍ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ പരസ്യ ഏജന്‍സിക്കാണ്. താല്‍ക്കാലിക ഓഫിസ് സജ്ജീകരണത്തിന് പൊടിച്ചത് 9,18,948 രൂപയും വെബ്‌സൈറ്റ് നവീകരണത്തിന് 4,86,000 രൂപയും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി പരസ്യം നല്‍കിയതിന് 4,84,875 രൂപയും ചെലവാക്കി.
തീം സോങ്ങിന് 1.7 ലക്ഷം, ഹോര്‍ഡിങ്ങിന് 1,52,751 രൂപ, ബ്രോഷര്‍ പ്രിന്റിങ്ങിനും മറ്റും 93,200 രൂപ, 65 പേര്‍ക്ക് വിമാന ടിക്കറ്റിന് 15,49,624 രൂപ, തലസ്ഥാനത്തെ ആറ് സ്റ്റാര്‍ ഹോട്ടലുകളില്‍ താമസമൊരുക്കിയതിന് 32,21,854 രൂപ, പ്രതിനിധികള്‍ക്കുള്ള വാഹനവാടക 35,647 രൂപ, സ്വന്തമായി ടിക്കറ്റ് എടുത്തുവന്ന പ്രതിനിധികള്‍ക്ക് പണം നല്‍കിയ ഇനത്തില്‍ 5,84,308 രൂപ, മറ്റു ചെലവുകള്‍ 1,66,989 രൂപ.
ഇതിനുപുറമേ ആഗോള സാംസ്‌കാരികോത്സവം സംഘടിപ്പിച്ചതിന് വിവിധ ഏജന്‍സികള്‍ക്കും വ്യക്തികള്‍ക്കുമായി 82,07,621 രൂപയും നല്‍കി.
കഴിഞ്ഞ ജനുവരി 12,13 തിയതികളിലാണ് വിവിധ മേഖലകളിലെ 351 പ്രതിനിധികളെ പങ്കെടുപ്പിച്ച് നിയമസഭാമന്ദിരത്തില്‍ ലോക കേരളസഭ നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."