ജനീവയില്‍ നിന്ന് അഞ്ചുതവണ വിഡിയോ കോണ്‍ഫറന്‍സ്
കോഴിക്കോട്: നിപാ വൈറസിനെ പ്രതിരോധിക്കാന്‍ ചികിത്സാ പ്രോട്ടോക്കോള്‍ ഉണ്ടാക്കിയത് മലയാളി ബന്ധമുള്ള ലോകാരോഗ്യ സംഘടനാ ഡെപ്യൂട്ടി ജനറല്‍ ഡോ.സൗമ്യ സ്വാമിനാഥനന്‍. നിപ ഡ്രഗ് ട്രയല്‍ ഗ്രൂപ്പ് എന്ന ചികിത്‌സാ പ്രോട്ടോക്കോള്‍ ജനീവയില്‍ വച്ചാണ് തയാറാക്കിയത്.
ഇതിനായി വിവിധ രാജ്യങ്ങളിലെ ഡോക്ടര്‍മാരുമായി കൂടിയാലോചിച്ചു. ഐ.സി.എം.ആറിനെ പ്രതിനിധീകരിച്ച് ഡോ.ഗംഗാഖേദ്കര്‍, കോഴിക്കോട് മെഡിക്കല്‍ കോളജ് എമര്‍ജന്‍സി മെഡിസിന്‍ മേധാവി ഡോ. ചാന്ദ്‌നി സജീവന്‍, ആലപ്പുഴ മെഡി.കോളജിലെ ഡോ.ടി.കെ സുമ എന്നിവരടങ്ങുന്ന സംഘവുമായി ലോകാരോഗ്യ സംഘടന അഞ്ചു റൗണ്ട് വിഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തിയാണ് പ്രോട്ടോക്കോള്‍ തയാറാക്കിയത്. ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദനാണ് കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചത്. പ്രശസ്ത കാര്‍ഷിക ശാസ്ത്രജ്ഞന്‍ എം.എസ് സ്വാമിനാഥന്റെ മകളാണ് ഡോ. സൗമ്യ സാമിനാഥന്‍. ക്യൂന്‍സ്‌ലന്റ് സര്‍വകലാശാലയിലെ മലയാളി മനോജ് മോഹനും സര്‍ക്കാരിനെ നിപാ ചികിത്സയുമായി ബന്ധപ്പെട്ട് സഹായിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."