HOME
DETAILS
MAL
മുംബൈയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലും കൊവിഡ് വ്യാപിക്കുന്നു; ഇന്ന് സ്ഥിരീകരിച്ചത് 21 പേര്‍ക്ക്
backup
April 20 2020 | 09:04 AM
മുംബൈ: മുംബൈയില്‍ 21 മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൊവിഡ്. ഇവരില്‍ റിപ്പോട്ടര്‍, കാമറമാന്‍, ഫോട്ടോഗ്രാഫര്‍ എല്ലാം ഉള്‍പ്പെടുന്നു. കഴിഞ്ഞ ആഴ്ച മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് കണ്ടെത്തിയിരുന്നു. 160 പേരെ കഴിഞ്ഞ ദിവസം പരിശോധനക്ക് വിധേയരാക്കിയിരുന്നു.
നിലവില്‍ രോഗം സ്ഥിരീകരിച്ച 21 പേരും വീട്ടില്‍ ഇരുന്ന് ജോലി ചെയ്യുന്നവരാണ്. അതിനാല്‍ ഇവരുടെ വീട്ടുകാരും ഇപ്പോള്‍ നിരീക്ഷണത്തിലാണ്. വര്‍ക്ക് അറ്റ് ഹോം ആരംഭിക്കുന്നതിന് മുമ്പ് ഇവര്‍ പലരുമായും ഇടപഴകിയിട്ടുണ്ടാവാം എന്നാണ് നിഗമനം. മുംബൈ പ്രസ്ക്ലബ് ആണ് മാധ്യമപ്രവര്‍ത്തകര്‍ക്കായി കൊവിഡ് പരിശോധന നടത്തിയത്.
ഇതുവരെ 4200 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."