പിടിവിടാതെ അറബ് ലോകം; 2015ല്‍ അറബ് വനിതകളെ അധിക്ഷേപിച്ച് ബി.ജെ.പി എം.പിയിട്ട ട്വിറ്റര്‍ സന്ദേശവും ഉയര്‍ത്തി പ്രമുഖര്‍ രംഗത്ത്, നടപടി വേണമെന്ന് ആവശ്യം
ന്യൂഡല്‍ഹി: ഇന്ത്യയിലെ മുസ്‌ലിം വിരുദ്ധതക്കെതിരെ ശക്തമായി പ്രതികരിച്ച അറബ് ലോകം ബി.ജെ.പിക്കെതിരെ വീണ്ടും രംഗത്ത്. ഇത്തവണ അറബ് വനിതകളെ ലൈംഗികാധിക്ഷേപം നടത്തുന്ന രീതിയിലുള്ള ട്വീറ്റിട്ട ബി.ജെ.പി എം.പിക്കെതിരെയാണ്രംഗത്തിറങ്ങിയിരിക്കുന്നത്. ബംഗളുരു സൗത്തിലെ എം.പിയായ തേജസ്വി സൂര്യയാണ് വിവാദ നായകന്‍. 2015ല്‍ ഇട്ട ഒരു സന്ദേശമാണ് തേജസ്വിക്ക് വിനയായത്.
ട്വിറ്റര്‍ പോസ്റ്റ് വിവാദമായതോടെ തേജസ്വി അത് ഡിലീറ്റ് ചെയ്തിരുന്നു. എന്നാല്‍ ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് വീണ്ടും പ്രചരിച്ചു. ഇതും ഉയര്‍ത്തിപ്പിടിച്ചാണ് അറബ് സാംസ് കാരിക പ്രവര്‍ത്തകരും പ്രമുഖ നിയമജ്ഞരും ഇയാള്‍ക്കെതിരെ രംഗത്തെത്തിയത്. തേജസ്വിക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സന്ദേശമയച്ചുവെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
'95 ശതമാനം അറബ് വനിതകള്‍ക്കും കഴിഞ്ഞ ഏതാനും നൂറ്റാണ്ടുകളായി രതിമൂര്‍ഛ സംഭവിക്കുന്നില്ല. എല്ലാ അമ്മമ്മാരും സ്‌നേഹത്തിലുപരി സെക്‌സ് കൊണ്ട് മാത്രമാണ് മക്കളെ പ്രസവിക്കുന്നത്''- എന്നായിരുന്നു ട്വീറ്റ്.
കുവൈറ്റിലെ അറിയപ്പെടുന്ന അഭിഭാഷകനും രാജ്യാന്തര മനുഷ്യാവാകാശ ഡയറക്ടറുമായ മജ്ബല്‍ അല്‍ ഷരീക ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ടാഗ് ചെയ്തു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ''പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയും അറബ് രാഷ്ട്രങ്ങളുമായുള്ള ബന്ധം. ഞങ്ങളുടെ സ്ത്രീകളെ പരസ്യമായി അവഹേളിക്കാന്‍ ഈ പാര്‍ലമെന്റ് അംഗത്തിന് നിങ്ങള്‍ അനുവാദം നല്‍കുകയാണോ? ഈ അവഹേളന ട്വീറ്റിന്റെ പശ്ചാത്തലത്തില്‍ തേജസ്വിക്ക് അര്‍ഹമായ ശിക്ഷ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു''- അദ്ദേഹം കുറിച്ചു.
@PMOIndia Respected Prime minister @narendramodi India's relation with the Arab world has been that of mutual respect. Do you allow your parliamentarian to publicly humiliate our women? We expect your urgent punitive action against @Tejasvi_Surya for his disgraceful comment. pic.twitter.com/emymJrc5aU
— المحامي⚖مجبل الشريكة (@MJALSHRIKA) April 19, 2020
മറ്റൊരു ട്വീറ്റില്‍ ട്വിറ്ററിനെ തന്നെ അദ്ദേഹം ടാഗ് ചെയ്തിട്ടുണ്ട്. ഇത് പോളിസി ലംഘനം അല്ലേ എന്നും എന്തുകൊണ്ടാണ് ഇപ്പോഴും ഈ അക്കൗണ്ട് നിലനില്‍ക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.
@PMOIndia Respected Prime minister @narendramodi India's relation with the Arab world has been that of mutual respect. Do you allow your parliamentarian to publicly humiliate our women? We expect your urgent punitive action against @Tejasvi_Surya for his disgraceful comment. pic.twitter.com/emymJrc5aU
— المحامي⚖مجبل الشريكة (@MJALSHRIKA) April 19, 2020
ഏതെങ്കിലുമൊരു ഘട്ടത്തില്‍ വിദേശകാര്യ മന്ത്രിയായി അറബ് നാടുകളിലേക്ക് വരുവാന്‍ അവസരം ലഭിച്ചാല്‍ പുറപ്പെടാന്‍ നില്‍ക്കേണ്ടതില്ലെന്നും നിങ്ങളെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നില്ലെന്നുമായിരുന്നു തേജസ്വി സൂര്യക്കെതിരെ യു.എ.ഇയിലെ പ്രമുഖ വനിതാ സംരംഭകയായ നൂറ അല്‍ ഗുറൈര്‍ ട്വീറ്ററില്‍ കുറിച്ചത്.
@PMOIndia Respected Prime minister @narendramodi India's relation with the Arab world has been that of mutual respect. Do you allow your parliamentarian to publicly humiliate our women? We expect your urgent punitive action against @Tejasvi_Surya for his disgraceful comment. pic.twitter.com/emymJrc5aU
— المحامي⚖مجبل الشريكة (@MJALSHRIKA) April 19, 2020
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അഭ്യന്തര മന്ത്രി അമിത് ഷായുടെയും പ്രത്യേക നോമിനി ആയാണ് അഭിഭാഷകന്‍ കൂടിയായ തേജസ്വി ലോക് സഭാ സ്ഥാനാര്‍ഥിത്വത്തിലേക്കും ഭാരവാഹിത്വങ്ങളിലേക്കും എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."