വസ്ത്ര വ്യാപാരിയെ ചോദ്യം ചെയ്തു
ആലുവ: തിരുകൊച്ചി കാര്‍ഷിക ഉല്പാദക സംസ്‌കരണ വിപണന സഹകരണ സംഘത്തിന്റെ മറവില്‍ കോടികള്‍ തട്ടിയ കേസില്‍ ഇന്നലെ വസ്ത്രവ്യാപാരിയെ പൊലിസ് ചോദ്യം ചെയ്തു. കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന സംഘം പ്രസിഡന്റ് സുനിലിന്റെ മൊഴിപ്രകാരമാണ് അന്വേഷണ ഉദ്യോഗസ്ഥനായ ആലുവ സി.ഐ അങ്കമാലിയിലെ പ്രമുഖ വസ്ത്ര വ്യാപാരിയെ ചോദ്യം ചെയ്തശേഷം മൊഴി രേഖപ്പെടുത്തിയത്.
സംഘത്തിന്റെ തുടക്കത്തിലെ ഡയറക്ടര്‍മാരില്‍ ഒരാളായിരുന്ന ഇയാള്‍ 30 ലക്ഷം തട്ടിയെടുത്തെന്നായിരുന്നു റിമാന്റില്‍ കഴിയുന്ന സുനിലിന്റെ മൊഴി. സ്ഥാപനത്തിന്റെ തകര്‍ച്ചയ്ക്ക് വഴിവെച്ചത്. ഡയറക്ടര്‍മാരില്‍പ്പെട്ട ചിലരുടെ സാമ്പത്തിക ചൂഷണമാണെന്നും ഇയാള്‍ മൊഴി നല്‍കിയിരുന്നു. ഇതിനിടെ കോടികളുടെ തട്ടിപ്പിന് വഴിവെച്ച കേസില്‍ ഇടനിലക്കാരായ 18 വനിതകളേയും ചോദ്യം ചെയ്യാനുള്ള നീക്കവും നടക്കുന്നുണ്ട്.
വനിതകളില്‍ പലര്‍ക്കും തട്ടിപ്പിനിരയായവരില്‍ പലരും അഞ്ച് ലക്ഷം മുതല്‍ 20 ലക്ഷം വരേയും നല്‍കിയിട്ടുണ്ട്. സ്ഥാപന ഡയറക്ടര്‍മാരില്‍ പലരേയും മൊഴിയെടുക്കുന്നതിനായി പൊലീസ് വിളിച്ചു വരുത്താന്‍ ശ്രമിച്ചെങ്കിലും പലരും പൊലീസിന് മുന്‍പില്‍ ഹാജരാകാന്‍ തയ്യാറാകാഞ്ഞതും പൊലിസിന് തലവേദനയായിട്ടുണ്ട്. ഇതിനിടയില്‍ തട്ടിപ്പുമായി സംബന്ധിച്ച് പൊതുജനങ്ങളുടെ പരാതിക്കും ആക്ഷേപങ്ങള്‍ക്കും വിവരം നല്‍കണമെന്ന പൊലിസിന്റെ അറിയിപ്പ് ഏറെ വൈകി ഇന്നലെയോടെയാണ് ആലുവ സി.ഐ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."