HOME
DETAILS
MAL
പിതാവ് മരിച്ചു; സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നില്ലെന്ന് യോഗി ആദിത്യനാഥ്
backup
April 20 2020 | 11:04 AM
ലഖ്നോ: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ പിതാവിന്റെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
തിങ്കളാഴ്ച്ച രാവിലെ 10.45 ഓടെയാണ് യോഗി ആദിത്യനാഥിന്റെ പിതാവ് ആനന്ദ് സിങ് ബിഷ്ത് അന്തരിച്ചത്. വൃക്ക സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.
ആനന്ദ് സിങ് ബിഷ്തിന്റെ മൃതദേഹം ഉത്തരാഖണ്ഡിലെ പൗരി ജില്ലയിലെ ഗ്രാമത്തിലെത്തിക്കും. നാളെയാണ് സംസ്കാരചടങ്ങുകള്‍ തീരുമാനിച്ചിരിക്കുന്നത്.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാലാണ് അച്ഛന്റെ സംസ്കാരച്ചടങ്ങുകളില്‍ പങ്കെടുക്കുന്നില്ലെന്ന് യോഗി ആദിത്യ നാഥ് തീരുമാനിച്ചത്. ലോക്ക് ഡൗണ്‍ അവസാനിച്ച ശേഷം യോഗി ആദിത്യനാഥ് സ്വന്തം നാട്ടിലെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."