അറക്കല്‍ കെട്ടിന്റെ പാണ്ടികശാല മഴയില്‍ ഇടിഞ്ഞുവീണു
കണ്ണൂര്‍: കേരളത്തിലെ ഏക മുസ്‌ലിം രാജവംശമായ അറക്കലിലെ സംരക്ഷിത സ്മാരകമായ അറക്കല്‍ കെട്ടിന്റെ ഒരുഭാഗം കനത്ത മഴയില്‍ തകര്‍ന്നുവീണു.
കണ്ണൂര്‍ സിറ്റിയില്‍ മാപ്പിളബേ ഹാര്‍ബറിനോടു ചേര്‍ന്നുള്ള അറക്കല്‍ കെട്ടിലെ പാണ്ടികശാലയാണ് ദിവസങ്ങളായി പെയ്യുന്ന കനത്തമഴയില്‍ റോഡിലേക്ക് ഇടിഞ്ഞുവീണത്. 400 വര്‍ഷത്തെ പഴക്കമുള്ള കെട്ടിടമാണിത്.
പൈതൃകനിരയില്‍പ്പെടുന്ന കെട്ടിടമായിട്ടും കാര്യമായ നവീകരണങ്ങളോ സംരക്ഷണ പ്രവര്‍ത്തനങ്ങളോ നടത്താതിരുന്നതാണ് തകര്‍ച്ചയ്ക്കു കാരണം. അറക്കല്‍ കെട്ടിന്റെ ഭാഗമായ മ്യൂസിയം നേരത്തെ സര്‍ക്കാര്‍ സംരക്ഷിച്ച് നവീകരണം നടത്തിയിരുന്നു. 12 ാം നൂറ്റാണ്ടില്‍ സ്ഥാപിക്കപ്പെട്ട രാജവംശത്തിന്റെ കാലത്ത് ലക്ഷദ്വീപ്, മാലദ്വീപ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളും അറക്കലിന്റെ അധീനതയിലായിരുന്നു. കെട്ടിടങ്ങള്‍ വേണ്ട രീതിയില്‍ സംരക്ഷിക്കാത്തതാണ് തകര്‍ച്ചയ്ക്കു കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."