HOME
DETAILS
MAL
ഹറമില്‍നിന്ന് ചാടി ജീവനൊടുക്കിയത് അള്‍ജീരിയന്‍ സ്വദേശി
backup
June 11 2018 | 03:06 AM
മക്ക: വിശുദ്ധ ഹറമില്‍ കഴിഞ്ഞ ദിവസം മുകളില്‍നിന്നു ചാടി ജീവനൊടുക്കിയത് അള്‍ജീരിയന്‍ വംശജനായ ഫ്രഞ്ച് യുവാവാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
റമദാന് 18ന് മദീനയില്‍ വിമാനമിറങ്ങിയ ഇദ്ദേഹം ഒരു ദിവസം മദീനയില്‍ ചെലവഴിച്ച ശേഷമാണ് മക്കയില്‍ എത്തിയതെന്നും 26 വയസുകാരനാണ് കൃത്യം നടത്തിയതെന്നും അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് തറാവീഹ് നിസ്കാരം നടന്നു കൊണ്ടിരിക്കെ തീര്ഥാടകന് നാലാംനിലയില്‍നിന്നു പ്രദക്ഷിണ മുറ്റത്തേക്ക് ചാടിയത്.
ടെറസിലെ ഇരുമ്പുവേലി മറികടന്നു ചാടാനുള്ള കാരണം കണ്ടെത്താന്‍ സുരക്ഷാ വകുപ്പുകള്‍ ശ്രമം തുടരുകയാണെന്ന് മക്ക പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."