HOME
DETAILS

നോർക്കുടെ സഹായം പ്രവാസികളെ കബളിപ്പിക്കുന്നതാണെന്ന് കെ. എം. സി. സി

  
backup
April 20 2020 | 16:04 PM

kmcc-against-norka

ജിദ്ദ: ലോകം മുഴുവൻ കോവിഡ് വൈറസിന്റെ ഭീതിയിൽ കഴിയുന്ന സാഹചര്യത്തിൽ പ്രവാസികൾക്ക് നോർക്ക പ്രഖ്യാപിച്ച സർക്കാർ ധനസഹായം പ്രവാസികളെ കബളിപ്പിക്കുന്നതാണെന്ന് റിയാദ് മലപ്പുറം ജില്ല കമ്മിറ്റി ആരോപിച്ചു. അവധിക്ക് നാട്ടിൽ പോയി തിരിച്ചു വരാൻ സാധിക്കാത്ത പ്രവാസികൾക്ക് വേണ്ടി നോർക്ക റൂട്ട്സ് വഴി ഇടത് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ധന സഹായം ലഭിക്കാനുള്ള അപേക്ഷ നൽകുന്നതിനുള്ള സങ്കീർണ്ണതയാണ് പ്രവാസികൾക്ക് സഹായം കിട്ടുന്നതിന് തടസ്സമാവുകയാണ്. നോർക്ക ആവിശ്യപ്പെടുന്ന രേഖകളിൽ രേഖകളിൽ പ്രവാസിയുടെ സേവിങ് ബാങ്ക് അക്കൗണ്ട്, ബാങ്ക് പാസ്ബുക്ക് തുടങ്ങിയവ നൽകാൻ ആവശ്യപെടുന്നു. മിക്ക പ്രവാസികളുടെയും ബാങ്ക്‌ അക്കൗണ്ട്‌ എൻ.ആർ. ഐ അക്കൌണ്ടുകളാണ്. ബാങ്കുകളിൽ പോയി പുതിയ അക്കൗണ്ട് തുടങ്ങുന്നതും പാസ്ബുക്ക് ഉണ്ടാക്കുന്നതും കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ എളുപ്പം ചെയ്യാവുന്ന ഒന്നല്ല.

കോവിഡ് ധന സഹായത്തിന് ഓൺലൈൻ വഴിയാണ് അപേക്ഷ നൽകേണ്ടതെങ്കിലും അധിക സമയങ്ങളിലും ലിങ്ക് ലഭ്യമല്ല. ഏപ്രിൽ 30 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തയ്യതിയായി നൽകിയിട്ടുള്ളത്. ഇത്തരം സാഹചര്യം തുടരുകയാണെങ്കിൽ അധിക പ്രവാസികൾക്കും സഹായത്തിന് അപേക്ഷിക്കുവാൻ കഴിയില്ല. മാത്രമല്ല ജനുവരി ഒന്നിന് ശേഷം നാട്ടിൽ പോയ പ്രവാസികളോട് മാത്രമാണ് സഹായത്തിന്‌ അപേക്ഷിക്കാൻ സർക്കാർ നിർദ്ദേശം. നവംബർ, ഡിസംബർ മാസങ്ങളിൽ നാട്ടിൽ പോയ പ്രവാസികൾക്കും വിദേശത്ത് ജോലി നഷ്ടപെട്ട് ദുരിതത്തിൽ കയ്യുന്ന പ്രവാസികൾക്കും ആനുകൂല്യം ലഭ്യമാക്കാൻ സർക്കാറും നോർക്കയും താല്പര്യമെടുക്കണം. പ്രസ്തുത വിഷയങ്ങളിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ നീക്കി അപേക്ഷ നടപടികൾ ലഘൂകരിക്കുവാനും പ്രവാസി കുടുംബങ്ങൾക്ക് സഹായം ഉറപ്പ് വരുത്തുവാനും സർക്കാർ തയ്യാറാവണമെന്ന് റിയാദ് മലപ്പുറം ജില്ല കെ.എം.സി.സി കമ്മിറ്റി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച നിവേദനം മുഖ്യമന്ത്രിക്ക് സമർപ്പിക്കുകയും ചെയ്തതായി റിയാദ് മലപ്പുറം ജില്ല കെ.എം.സി.സി പ്രസിഡന്റ്‌ മുഹമ്മദ്‌ വേങ്ങര, ജനറൽ സെക്രട്ടറി അസീസ് വെങ്കിട്ട,കോൺസെന്റർ സമിതി-നോർക്ക ഹെൽപ്പ് ഡസ്ക് കോഡിനേറ്റർമാരായ ഷൗക്കത്ത് കടമ്പോട്ട്, ഷബീറലി ജാസ് എന്നിവർ ആവശ്യപെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വനിത ഡോക്ടറുടെ ബലാത്സംഗക്കൊല; മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

തൃശൂരില്‍ വന്‍ സ്പിരിറ്റ് വേട്ട; 19500 ലിറ്റര്‍ പിടികൂടി

Kerala
  •  3 months ago
No Image

സിബി ഐ ഉദ്യോഗസ്ഥരായി ചമഞ്ഞ് 49 ലക്ഷം തട്ടി; കോഴിക്കോട് സ്വദേശിനികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വയനാട് ദുരന്തഭൂമിയിലെ സേവനം; എസ്.കെ.എസ്.എസ്.എഫ് വിഖായ വളണ്ടിയര്‍മാര്‍ക്ക് സമസ്തയുടെ സ്‌നേഹാദരം

Kerala
  •  3 months ago
No Image

നാലുവയസുകാരിയുടെ കൊലപാതകം; അമ്മയുടെ കാമുകന്റെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് ഹൈക്കോടതി

Kerala
  •  3 months ago
No Image

കാഞ്ഞങ്ങാട് ട്രെയിനിടിച്ച് മൂന്ന് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

വണ്ടൂര്‍ നടുവത്ത് മരണപ്പെട്ട യുവാവിന് നിപ ബാധയെന്ന് സംശയം

Kerala
  •  3 months ago
No Image

കുവൈത്ത് മുന്‍ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ മുബാറക് അല്‍ ഹമദ് അല്‍ മുബാറക് അസ്സബാഹ് അന്തരിച്ചു

Kuwait
  •  3 months ago
No Image

പാലക്കാട് തീറ്റമത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി 50 വയസുകാരന്‍ മരിച്ചു

Kerala
  •  3 months ago
No Image

യെച്ചൂരി ഇനി ഓര്‍മ; ഭൗതികശരീരം വൈദ്യപഠനത്തിനായി എയിംസിന് കൈമാറി

National
  •  3 months ago