പ്രണബ് മുഖര്‍ജി രാഷ്ട്രീയത്തിലേക്കില്ലെന്ന് ശര്‍മിഷ്ഠ മുഖര്‍ജി
ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജി വീണ്ടും രാഷ്ട്രീയത്തിലേക്കില്ലെന്ന് മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി. 2019ല്‍ പൊതു തെരഞ്ഞെടുപ്പില്‍ പ്രണബ് മുഖര്‍ജിയെ ആര്.എസ്.എസ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉന്നയിച്ചേക്കാമെന്ന ശിവസേനയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ശര്‍മിഷ്ഠ മുഖര്‍ജി.
2019ല്‍ ബി.ജെ.പിക്ക് അധികാരം നഷ്ടപ്പെട്ടാല്‍ പ്രണബ് മുഖര്‍ജി പ്രതിപക്ഷ പാര്‍ട്ടിയുടെ സമവായ പ്രധാനമന്ത്രിയായേക്കുമെന്ന് ആര്.എസ്.എസ് കേന്ദ്രം സന്ദര്‍ശിച്ച് നടത്തിയ പ്രസംഗ പഞ്ചാത്തലത്തില്‍ പാര്‍ട്ടി മുഖപത്രമായ സാമ്നയിലെഴുതിയ മുഖപ്രസംഗത്തിലാണ് ശിവസേനയുടെ പരാമര്‍ശം. 110 സീറ്റുകള്‍ ബി.ജെ.പിക്ക് ലഭിച്ചില്ലെങ്കില്‍ ഇത്തരത്തിലുള്ള നീക്കം ആര്.എസ്.എസ് നടത്തിയേക്കുമെന്ന് ശിവസേന നേതാവ് സിജ്ഞയ് റൗട്ട് വ്യക്തമാക്കിയിരുന്നു.
രാഷ്ട്രപതി സ്ഥാനത്ത് നിന്ന് വിരമിച്ചതിന് ശേഷം തന്റെ പിതാവ് സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് ശര്‍മിഷ്ഠ മുഖര്‍ജി ട്വിറ്ററിലൂടെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."