HOME
DETAILS
MAL
അൽഹസയിൽ മരണപെട്ട മലപ്പുറം സ്വദേശിയുടെ മയ്യത് ഖബറടക്കി
backup
April 20 2020 | 17:04 PM
ദമാം: കിഴക്കൻ സഊദിയിലെ അൽ അഹ്സയിൽ ആശുപത്രിയിൽ ചികിത്സക്കിടെ ഏതാനും ദിവസം മുമ്പ് മരണപ്പെട്ട മലപ്പുറം സ്വദേശിയുടെ മൃതദേഹം ഖബറടക്കി. മഞ്ചേരി ആനക്കയം പന്തല്ലൂർ വടക്കേക്കുണ്ട് സ്വദേശി ജാഫർ എന്നറിയപ്പെടുന്ന എൻ കെ ഷൗക്കത്ത് (44 ) ന്റെ മൃതുദേഹമാണ് അൽഹസയിൽ മസ്റഹിയ ഖബർസ്ഥാനിൽ ഖബറടക്കിയത്. ബന്ധു ഷിനോജ്, നാസർ മദനി, അഷ്റഫ് ഗസാൽ (കെഎംസിസി സെൻട്രൽ കമ്മിറ്റി സിക്രട്ടറി), നാസർ പാറക്കടവ്
എന്നിവരുടെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തീകരിച്ചത്.
തലച്ചോറിൽ രക്തവാർച്ച ഉണ്ടായ നിലയിൽ ഹുഫൂഫ് കിംഗ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഷൗക്കത്ത് ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. തലച്ചോറിൽ രക്തം കട്ട തിനെ തുടർന്ന് ഹുഫൂഫിലെ കിംഗ് ഫഹദ് ആശുപത്രിയിൽ നിന്നും ദമാം മെഡിക്കൽ കോംപ്ലക്സിൽ എത്തിച്ച് നീക്കം ചെയ്തിരുന്നു. ഇതിനിടെ ന്യൂമോണിയ ബാധ ഉണ്ടാവുകയും കൊവിഡ് പരിശോധന നടത്തുകയും ചെയ്തിരുന്നു. എന്നാൽ കൊവിഡ് ബാധ ഏറ്റിട്ടില്ല എന്ന് പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു.
27 ദിവസമായി ഹഫൂഫ് കിംഗ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇരുപത്തഞ്ച് വർഷമായി അൽ അഹ്സയിൽ ജോലി ചെയ്തുവരികയായിരുന്നു. ഇഖാമ പുതുക്കാത്തത് കാരണം നാല് വർഷമായി നാട്ടിൽ പോയിട്ട്. ഭാര്യ സൈഫുന്നിസ. മക്കൾ: ഷിഹാബുദീൻ. മുഹമദ് ശിഹാബ്, ആദിൽ (മൂവരും വിദ്യാർത്ഥികൾ). നമ്പൻ കുന്നൻ അബ്ദുൽ റഹിമാൻ – ഖദീജ ചാലിയാർ കുന്ന് എന്നിവരുടെ മകനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."