HOME
DETAILS
MAL
ഭാരത് ബന്ദോടെ കര്‍ഷക സമരം അവസാനിച്ചു
backup
June 11 2018 | 03:06 AM
ന്യൂഡല്‍ഹി: ജൂണ്‍ ഒന്നിന് ആരംഭിച്ച കര്‍ഷക സമരം ഭാരത് ബന്ദോടെ അവസാനിച്ചു. കാര്‍ഷിക കടം എഴുതിത്തള്ളുക, ഉല്പന്നങ്ങള്ക്ക് ന്യായമായ വില നല്‍കുക, സ്വാമിനാഥന് കമ്മിഷന് റിപ്പോര്‍ട്ട് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് അഖിലേന്ത്യ കിസാന്‍ സഭയുടെ ആഭിമുഖ്യത്തിലാണ് സമരം നടത്തിയത്. നൂറില്‍പ്പരം കര്‍ഷക സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു സമരം സംഘടിപ്പിച്ചത്.
ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകരാണ് സമര രംഗത്തുണ്ടായത്. കര്‍ഷക ബന്ദില്‍ കേരളം, പഞ്ചാബ് സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ പങ്കെടുത്തിരുന്നില്ല. രാജ്യത്തിന്റെ പലയിടങ്ങളിലായി 60ഓളം പേരെ അറസ്റ്റ് ചെയ്തു.
ബന്ദിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ റോഡ് ഉപരോധിച്ചതിനാല്‍ വാഹന ഗതാഗതം തടസ്സപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."