മെഡിക്കല്‍ കോളജില്‍ രാവിലെ രോഗികള്‍ക്ക്
ഡോക്ടര്‍മാരില്ല; എട്ടു മുതല്‍ 11 വരെ ക്യൂവില്‍ നിന്ന് വലഞ്ഞ് നൂറുകണക്കിന് രോഗികള്‍
അമ്പലപ്പുഴ : വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി ഒ.പിയില്‍ രാവിലെ ഡോക്ടര്‍മാരില്ലാത്തതിനെ തുടര്‍ന്ന് രോഗികള്‍ വലയുന്നു. ഇന്നലെ രാവിലെയും മെഡിസിന്‍ ,ഇ.എന്‍.ടി, ന്യൂറോ വിഭാഗം എന്നീ വിഭാഗങ്ങളിലെ ഒ പികളില്‍ രാവിലെ 11 മണി കഴിഞ്ഞിട്ടും ഡോക്ടര്‍മാര്‍ എത്താത്തതാണ് സംഘര്‍ഷാവസ്ഥക്കു വഴിതെളിച്ചത്. ആഴ്ചയിലെ ആദ്യത്തെ ഒപിയായ തിങ്കളാഴ്ച ദിവസമായിതിനാല്‍ ഈ വിഭാഗങ്ങളില്‍മാത്രം എഴുന്നൂറോളം രോഗികളാണെത്തിയത്. രാവിലെ 6 മണി മുതല്‍ തന്നെ ജില്ലയുടെ പലഭാഗങ്ങളില്‍ നിന്നെത്തിയ വൃദ്ധരും ഉള്‍പ്പെടെയുളള രോഗികള്‍ വൃദ്ധരും ഉള്‍പ്പെടെയുളള രോഗികള്‍ മണിക്കൂറുകളോളം നിന്നു വലയേണ്ട ഗതികേടാണുണ്ടായത്.
ആഴ്ചയില്‍ തിങ്കള്‍, വ്യാഴം മാത്രം പ്രവര്‍ത്തിക്കുന്ന ന്യൂറോ മെഡിസിന്‍ ഒ പി യില്‍ മാത്രം ഇരുന്നൂറിലധികം രോഗികളാണ് വെളളംപോലും കിട്ടാതെ ക്യൂവില്‍ നിന്നു വലഞ്ഞത്. ഇതേ രീതിയില്‍ തന്നെയാണ് നൂറിലധികം പേര്‍ എന്‍ ടി ഒ പിക്കു സമീപം ക്യൂവില്‍നിന്നു മുഷിയേണ്ടിവന്നത്. ഈ ഒപികളെല്ലാം പ്രവര്‍ത്തിക്കുന്നത് ഒരേ നിലയില്‍ ഒരേ ഹാളില്‍ തന്നെയാണ്.
9 മണിക്ക് ഒ പിയിലെത്തേണ്ട ഡോക്ടര്‍മാര്‍ 11 മണിയായിട്ടും എത്താത്തതിനെ തുടര്‍ന്ന് ജീവനക്കാരും രോഗികളും തമ്മില്‍ സംഘര്‍ഷാവസ്ഥയുടെ വക്കിലെത്തുകയായിരുന്നു. വൃദ്ധര്‍ക്കുപോലും ഇരിപ്പിടമില്ലാത്തതിനെതുടര്‍ന്ന് മണിക്കൂറുകളോളം വലഞ്ഞു. അനേകം രോഗികള്‍ക്കാണ് ശാരീരിക അസ്വസ്ഥതയെതുടര്‍ന്ന് നിലത്തിരിക്കേണ്ട ഗതികേടിലായത്. ഇവര്‍ ബഹളം വെച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്.
പിന്നീട് ആശുപത്രി എയ്ഡ്‌പോസ്റ്റില്‍ നിന്നും പോലീസെത്തിയതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥക്കയവുവനന്ു. പിന്നീട് 11 ന് ശേഷം ഡോക്ടര്‍മാരെത്തിയതിനെതുടര്‍ന്ന് പ്രശ്‌നത്തിനു പരിഹാരം കാണുകയായിരുന്നു. ഇത്തരത്തില്‍ രാവിലെ ഡോക്ടര്‍മാരില്ലാത്തതിനാല്‍ ദുരെനിന്നെത്തുന്ന രോഗികള്‍ക്ക് വളരെയേറെ ബുദ്ധിമുട്ടനുഭവപ്പെടുകയാണ്. സ്ഥലം എം എല്‍ എ കൂടിയായി മന്ത്രി ജി സുധാകരന്‍ ഇടപെട്ട് അടിയന്തിര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.ആഴ്ചയില്‍ അഞ്ചു ദിവസവും മിക്കദിവസങ്ങളിലും രോഗികളുടെഅനുഭവം ഇതുതന്നെയാണ്. മെഡിസിന്‍ വിഭാഗത്തിലെ നാലു ഒ പികളിലായി 12 ഡോക്ടര്‍മാരാണ് ക്രിത്യ സമയത്ത് എത്താതിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."