നുഴഞ്ഞുകയറ്റം; കശ്മിരില്‍ ആറ് ഭീകരരെ വധിച്ചു
ശ്രീനഗര്‍: ജമ്മു കശ്മിരില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച ആറ് ഭീകരരെ സൈന്യം വധിച്ചു. കുപ്വാര ജില്ലയിലെ കെരാന്‍ സെക്ടറില്‍ നുഴഞ്ഞു കയാറാനുള്ള ഭീകരരുടെ ശ്രമമാണ് സൈന്യം പരാജയപ്പെടുത്തിയത്. ഈ മാസത്തിലുണ്ടായ ഏറ്റവും വലിയ നുഴഞ്ഞുകയറ്റ ശ്രമമാണിതെന്ന് സൈന്യം അറിയിച്ചു.
നുഴഞ്ഞ് കയറ്റ ശ്രമം കണ്ടെത്തിയതിനെ തുടര്‍ന്ന് മേഖലയില്‍ സൈനിക നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഭീകരവാദികള്‍ ഒളിഞ്ഞിരിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ തിരച്ചില്‍ തുടരുകയാണ്. കെരാന്‍ സെക്ടറില്‍ രണ്ട് ദിവസം മുന്‍പ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഒരു സൈനികന് കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ രണ്ടാഴ്ചക്കിടെയുണ്ടായ ഏറ്റുമുട്ടലില്‍ 21 ഭീകരവാദികളെ സൈന്യം കൊലപ്പെടുത്തിയിരുന്നു. രണ്ട് ദിവസം മുന്‍പ് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് കുപ്വാര ജില്ലയില്‍ സന്ദര്‍ശനം നടത്തുകയും അതിര്‍ത്തിയിലെ ജനങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. റമാദാനോട് അനുബന്ധിച്ച് ജമ്മുകശ്മിരില് വെടിനിര്‍ത്തല്‍ പ്രഖ്യാപനം നടത്തിയെങ്കിലും ഭീകരവാദികളുടെ ആക്രമണം തുടരുകയാണ്. വെടിനിര്‍ത്തലിനിടെ ആക്രമണം തുടരുകയാണെങ്കില്‍ നടപടികള്‍ സ്വീകരിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് അവകാശമുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."