HOME
DETAILS
MAL
കൊറോണ; എംബസി അടിയന്തര സഹായം ഉറപ്പ് വരുത്തണമെന്ന് കെ എം സി സി വനിത വിംഗ്
backup
April 20 2020 | 18:04 PM
ജിദ്ദ: കൊറോണ വൈറസിന്റെ വ്യാപനം വഴി സഊദി ഭരണകൂടം നടപ്പിലാക്കിയ കടുത്ത നിയന്ത്രണങ്ങളുടെ ഭാഗമായി പ്രയാസമനുഭവിക്കുന്നവർക്ക് ഇന്ത്യൻ എംബസി അടിയന്തര സഹായം ഉറപ്പ് വരുത്തണമെന്ന് റിയാദ് കെ എം സി സി വനിത വിംഗ് സംഘടിപ്പിച്ച സംഗമം ആവശ്യപ്പെട്ടു. വീഡിയോ കോൺഫറൻസ്
വഴി നടത്തിയ സംഗമം വനിതാ വിഭാഗം ചെയർപേഴ്സൺ ഖമറുന്നീസ മുഹമ്മദ് ഉദ്ഘടാനം ചെയ്തു. ജനറൽ സെക്രട്ടറി ജസീല മൂസ അധ്യക്ഷത വഹിച്ചു.
ജോലിക്ക് പോകാൻ പറ്റാതെ റൂമുകളിൽ കഴിയുന്ന ധാരാളം കുടുംബങ്ങൾ റിയാദിലുണ്ട്. അവർക്ക് എംബസിയുടെ സോഷ്യൽ വെൽഫെയർ ഫണ്ട് ഉപയോഗപ്പെടുത്തി ഭക്ഷണ വിതരണം നടത്തണം. രോഗികളും ഗർഭിണികളും വിസ കാലാവധി കഴിഞ്ഞ കുടുംബങ്ങളുമുൾപ്പടെ അടിയന്തരമായി ഇന്ത്യയിലേക്ക് മടങ്ങേണ്ടവരെ നാട്ടിലെത്തിക്കുവാൻ കേന്ദ്ര സർക്കാർ സന്നദ്ധമാവണമെന്നും സംഗമം ആവശ്യപ്പെട്ടു.
രോഗം ബാധിച്ച മലയാളികളായ കുടുംബങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യുവാനും ഭക്ഷണത്തിന് ബുദ്ധിമുട്ടുന്ന പലർക്കും ഭക്ഷണക്കിറ്റ് നൽകുവാനും വനിത കെ.എം.സി.സി പ്രവർത്തകർക്ക് ഇതിനകം സാധിച്ചിട്ടുണ്ട്. കൊറോണക്കാലത്തെ വീട്ടുവാസം, വിരസതയകറ്റി ഗുണകരമാക്കാം" എന്ന വിഷയത്തെ അധികരിച്ച് ഇന്ത്യൻ എംബസി സ്കൂൾ ഹെഡ്മിസ്ട്രസ് മൈമൂന ടീച്ചർ ക്ലാസെടുത്തു. ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസം മുറുകെ പിടിച്ചും ഭരണകൂടങ്ങൾ നൽകുന്ന നിർദേശങ്ങൾ പാലിച്ചും മുന്നോട്ട് പോകണമെന്ന് ടീച്ചർ അഭിപ്രായപ്പെട്ടു. സാമൂഹ്യ അകലം ഉറപ്പ് വരുത്തുണം. ശുചിത്വ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാവരുത്. വ്യക്തിപരമായി പലർക്കും പല കഴിവുകളുമുണ്ട്. രചനാത്മകവും സർഗാത്മകവുമായ അത്തരം കഴിവുകളെ പരിപോഷിപ്പിക്കുവാൻ ഈ സമയത്തെ ഉപയോഗപ്പെടുത്തണം. സമൂഹത്തിന് ആശ്വാസമാകുന്ന കാര്യങ്ങളിൽ ഇടപെടാൻ കഴിയേണ്ടതുണ്ട്. ധാർമ്മിക ബോധമുള്ള ഒരു കുടുംബത്തെ നിർമ്മിച്ചെടുക്കുവാനും ഈ സന്ദർഭത്തെ ഉപയോഗപ്പെടുത്തുവാൻ കുടുംബിനികൾ ശ്രദ്ധിക്കണമെന്നും ടീച്ചർ പറഞ്ഞു.
നദീറ ഷംസ്, ഷിംന അബ്ദുൾ മജീദ്, ഹസ്ബിന നാസർ, താഹിറ മാമുക്കോയ, ഷഹർബൻ, ഫസ്‌ന ഷാഹിദ്, നജ്മ ഹാഷിം, സാറ നിസാർ, സാബിറ മുസ്തഫ പ്രസംഗിച്ചു. സൗദ മുഹമ്മദ് സ്വാഗതവും ട്രഷറർ നുസൈബ മാമു നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."