HOME
DETAILS
MAL
ഇന്ത്യൻ എംബസിയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് വിവരാകാശ നിയമ പ്രകാരം നോട്ടിസ് നൽകി
backup
April 20 2020 | 18:04 PM
റിയാദ്: പൊതു വിവരാവകാശ നിയമ പ്രകാരം സഊദിയിലെ ഇന്ത്യൻ എംബസിയുടെ പ്രവർത്തനം സംബന്ധമായ വിവരങ്ങൾ ലഭ്യമാക്കണമെന്നാ വശ്യപ്പെട്ട് സഊദി പാൻ ഇന്ത്യൻ ഫോറം അംബാസഡർക്കും ഇന്ത്യൻ വിദേശകാര്യ വകുപ്പിനും നോട്ടീസ് നൽകി. എംബസിയുടെ കൈവശമുള്ള വെൽഫെയർ ഫണ്ട് എത്രയുണ്ടെന്നും പാസ്പ്പോർട്ട് പുതുക്കുന്നതിന് ഈടാക്കുന്ന തുക എന്തിന് വേണ്ടിയാണ് ചെലവഴിക്കുന്നതെന്നും വിവരാവകാശ നിയമ പ്രകാരം നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സഊദിയിൽ ഇന്ത്യൻ എംബസിയിൽ എത്ര ജീവനക്കാരുണ്ട്, എംബസിക്ക് കീഴിൽ വരുന്ന പരാതികളിൽ എത്ര ശതമാനം പരിഹാരം കാണുന്നു, സ്വദേശി വക്കീലിനെ നിയമിക്കാൻ എംബസി കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നോ, നിലവിൽ സഊദിയിൽ എത്ര ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ട് എന്നീ ചോദ്യങ്ങളും നോട്ടീസിൽ ഉന്നയിച്ചിട്ടുണ്ട്. ഫോറം ചെയർമാൻ വി.കെ.റഫീഖ് ഹസ്സൻ വെട്ടത്തൂർ, സെക്രട്ടറി ഡോ. ഉദയകുമാർ എന്നിവരാണ് നോട്ടീസ് നൽകിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."