HOME
DETAILS

ട്രെയിനുകളും അവഗണനയും 'നിര്‍ത്തില്ല!'

  
backup
June 11 2018 | 03:06 AM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%86%e0%b4%af%e0%b4%bf%e0%b4%a8%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%82-%e0%b4%85%e0%b4%b5%e0%b4%97%e0%b4%a3%e0%b4%a8%e0%b4%af%e0%b5%81%e0%b4%82-%e0%b4%a8

ചങ്ങരംകുളം: റെയില്‍വേയുടെ വക ജില്ലയ്ക്കു വീണ്ടും അവഗണന. പ്രധാനപ്പെട്ട ദീര്‍ഘദൂര ട്രെയിനുകള്‍ക്കു ജില്ലയില്‍ സ്റ്റോപ്പനുവദിക്കാതെയുള്ള അവഗണന തുടരുകയാണ്. ജില്ലയില്‍ സ്റ്റോപ്പില്ലാതെ രണ്ടു ട്രെയിന്‍ സര്‍വിസ് കൂടി ആരംഭിക്കുന്നതോടെ മലപ്പുറത്തെവിടെയും സ്റ്റോപ്പില്ലാത്ത ട്രെയിനുകളുടെ എണ്ണം ഇരുപത്തിയെട്ടായി.


മലബാറിലെ വരുമാനമുള്ള റെയില്‍വേ സ്റ്റേഷനായിട്ടുപോലും തിരൂരില്‍ മിക്ക ദീര്‍ഘദൂര ട്രെയിനുകള്‍ക്കും സ്റ്റോപ്പനുവദിച്ചിട്ടില്ല. ഇന്നലെ സര്‍വിസ് തുടങ്ങിയ റിസര്‍വേഷനില്ലാത്ത സാധാരണക്കാരന്റെ അന്ത്യോദയ ട്രെയിനിനും ജില്ലയിലെവിടെയും സ്റ്റോപ്പില്ല. കൊച്ചുവേളി-മംഗളൂരു (16355), മംഗളൂരു-കൊച്ചുവേളി (16356) ട്രെയിനുകളാണ് ആഴ്ചയില്‍ രണ്ടു ദിവസം തിരുവനന്തപുരത്തേക്കും മംഗളൂരുവിലേക്കും സര്‍വിസ് ആരംഭിക്കുന്നത്.


അന്ത്യോദയ ട്രെയിന്‍ ഇന്നലെ തിരുവനന്തപുരത്തുനിന്നു സര്‍വിസ് ആരംഭിച്ചു. കൊല്ലം, എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, സ്റ്റേഷനുകള്‍ കഴിഞ്ഞാല്‍ കോഴിക്കോട്, കണ്ണൂര്‍, മംഗളൂരു എന്നിവിടങ്ങളിലാണ് അന്ത്യോദയ ട്രെയിന്‍ നിര്‍ത്തുക. വ്യാഴം, ശനി ദിവസങ്ങളില്‍ തിരുവനന്തപുരത്തുനിന്നു മംഗളൂരുവിലേക്ക് ഈ ട്രെയിന്‍ സര്‍വിസ് നടത്തും. വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് മംഗളൂരുവില്‍നിന്നു തിരുവനന്തപുരത്തേക്കുള്ള യാത്ര. ഈ ട്രെയിന്‍ കോഴിക്കോട് വിട്ടാല്‍ പിന്നെ ഷൊര്‍ണൂരിലാണ് നിര്‍ത്തുക.
നിലവില്‍ നിര്‍ത്താതെ ഓടുന്ന ട്രെയിനുകള്‍ക്കു തിരൂരില്‍ സ്റ്റോപ്പനുവദിക്കണമെന്ന മുറവിളികള്‍ക്കിടെയാണ് മറ്റൊരു തിരിച്ചടികൂടി ഉണ്ടായിരിക്കുന്നത്. ജനപ്രതിനിധികളുടെയും അധികൃതരുടെയും ശക്തമായ ഇടപെടലുകള്‍ ഇല്ലാത്തതാണ് റെയില്‍വേയുടെ അവഗണനയ്ക്കു കാരണം. റിസര്‍വേഷനില്ലാതെ ഏതു സമയവും ടിക്കറ്റെടുത്തു യാത്ര ചെയ്യുന്നതിനായി സാധാരണക്കാര്‍ക്കുവേണ്ടി അനുവദിച്ചതാണ് അന്ത്യോദയ ട്രെയിന്‍. സാധാരണ ടിക്കറ്റ് നിരക്കില്‍ യാത്ര ചെയ്യാവുന്ന ആധുനിക കംപാര്‍ട്ട്‌മെന്റുകളോടെയാണ് ട്രെയിന്‍ സജ്ജീകരിച്ചിരിക്കുന്നത്. എന്നാല്‍, പുതുതായി അനുവദിച്ച 'പാവപ്പെട്ടവന്റെ ട്രെയിനിനും' ജില്ലയില്‍ എവിടെയും സ്റ്റോപ്പില്ലാത്തതു മലപ്പുറത്തോടുള്ള റെയില്‍വേയുടെ അവഗണനയാണ് വ്യക്തമാക്കുന്നത്. ട്രെയിനിനു തിരൂരില്‍ സ്റ്റോപ്പനുവദിക്കണമെന്നു മലബാര്‍ റെയില്‍ യൂസേഴ്‌സ് ഫോറം ആവശ്യപ്പെട്ടു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  14 minutes ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  an hour ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  2 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  2 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  2 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  3 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  3 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  3 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  3 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  3 hours ago