HOME
DETAILS
MAL
സഊദിയില്‍ കൊവിഡ് കേസുകള്‍ പതിനായിരം കവിഞ്ഞു
backup
April 20 2020 | 21:04 PM
ജിദ്ദ: സഊദിയില്‍ കൊവിഡ് കേസുകള്‍ പതിനായിരം കവിഞ്ഞതായി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ അറിയിച്ചു. തിങ്കളാഴ്ച കൊവിഡ് ബാധിച്ചു ആറു പേര് മരിച്ചതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ ആലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മക്കയില്‍ അഞ്ചു വിദേശികളും ജിദ്ദയില്‍ ഒരു വിദേശിയുമാണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം 103 ആയും രോഗം ബാധിച്ചവരുടെ എണ്ണം 10,484 ആയും ഉയര്‍ന്നു. 8,891 പേര് ചികിത്സയിലാണ്. 88 പേരുടെ നില ഗുരുതരമാണ്. രോഗമുക്തി നേടിയവരുടെ എണ്ണം 1,490 ആയി. രോഗം ഇന്ന് സ്ഥിരീകരിച്ചവരില്‍ 73 ശതമാനം വിദേശികളാണ്. ഇവരില്‍ 77 ശതമാനം പുരുഷന്മാരാണ്.റമദാനില്‍ ഉടനീളം നിലവിലെ നിബന്ധനകളും നിര്‍ദേശങ്ങളും പാലിക്കണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."