ശിഹാബ് തങ്ങള്‍ അനുസ്മരണവും റിലീഫ് വിതരണവും നടത്തി
പെരിന്തല്‍മണ്ണ: ആനമങ്ങാട് മുഴുന്നമണ്ണ ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന്റെ നേതൃത്വത്തില്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണവും റിലീഫ് വിതരണവും സംഘടിപ്പിച്ചു. പ്രദേശത്തെ നിര്‍ധനരായ രോഗികള്‍ക്ക് ചികിത്സാ സഹായം, കിടപ്പിലായ രോഗികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി പ്രതിമാസ പെന്‍ഷന്‍, പെരുന്നാള്‍ കിറ്റ് വിതരണം എന്നിവ നടത്തി. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കബീര്‍ പഴങ്കുളത്തില്‍ അധ്യക്ഷനായി. സി.എച്ച്.ഹംസക്കുട്ടി ഹാജി, തൂളിയത്ത്അബ്ബാസ്, സി.ടി നൗഷാദലി, ടി.കെ സിദ്ദീഖ് വാഫി, കുന്നത്തുംപീടിക ബഷീര്‍, തൂളിയത്ത് നൗഷാദ്, ആലിക്കല്‍ നവാസ് സംസാരിച്ചു.
പെരിന്തല്‍മണ്ണ: പാതായ്ക്കര കുട്ടിപ്പാറ ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍കമ്മിറ്റി റമദാന്‍ റിലീഫും വിദ്യാഭ്യാസ അവാര്‍ഡ് ദാനവും സംഘടിപ്പിച്ചു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മഞ്ഞളാംകുഴി അലി എം.എല്‍.എ അവാര്‍ഡ് ദാനം നടത്തി. പ്രദേശത്തെ നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങളും രോഗികള്‍ക്ക് ചികിത്സാ ധനസഹായവും കൈമാറി.
പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി ചീഫ് സര്‍ജന്‍ ഡോ.ഷാജി അബ്ദുല്‍ ഗഫൂര്‍ മഴക്കാല ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. പി.കെ മുഹമ്മദ്‌കോയ തങ്ങള്‍, എ.കെ മുസ്തഫ, പച്ചീരി ഫാറൂഖ്, പൂക്കോടന്‍ ഹംസക്കുട്ടി, ഹബീബ് മണ്ണെങ്ങല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."