HOME
DETAILS
MAL
സ്വയം നിയന്ത്രണം പാലിച്ചില്ലെങ്കില്‍ വീണ്ടും ലോക്ക് ഡൗണ്‍ വേണ്ടിവരും: മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്
backup
April 21 2020 | 01:04 AM
തിരുവനന്തപുരം: ഇളവുകള്‍ നടപ്പാക്കുന്ന ജില്ലകളില്‍ പൊതുജനങ്ങള്‍ സ്വയം നിയന്ത്രണം പാലിച്ചില്ലെങ്കില്‍ വീണ്ടും ലോക്ക് ഡൗണ്‍ നടപ്പാക്കുമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. രോഗികളില്ലാത്ത ജില്ലകളില്‍ പോലും രോഗവ്യാപന സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുവെന്നത് കണക്കിലെടുത്താണിത്.
ബ്രേക്ക് ദ ചെയിന്‍ പ്രതിരോധം ശക്തമായിത്തന്നെ മുന്നോട്ടു കൊണ്ടുപോകാനാണ് ആരോഗ്യവകുപ്പ് തീരുമാനം. ആഴ്ചകളോളം നീണ്ട നിയന്ത്രണങ്ങള്‍ക്കു ശേഷം ജനങ്ങള്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്നത് വലിയ വെല്ലുവിളിയായി കാണുന്നു. രോഗികളില്ലാത്തതിനാല്‍ ഗ്രീന്‍ സോണായി പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ പോലും ലക്ഷണങ്ങള്‍ കാണിക്കാത്ത രോഗവാഹകരുണ്ടാകാം.
ഹോട്ടലുകള്‍, വാഹനയാത്രകള്, കൂട്ടമായെത്തുന്ന കടകള്‍ എന്നിവിടങ്ങളില്‍ രോഗം പകരാനും പടരാനുമുള്ള സാധ്യത കൂടുതലാണ്.
സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും സ്വയം നിയന്ത്രണത്തിനപ്പുറം പൊലിസിനെ ഉപയോഗിച്ച് വ്യാപക പരിശോധനക്കും നിയന്ത്രണങ്ങള്‍ക്കും ഈ ഘട്ടത്തില്‍ പരിമിതിയുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."