ദുരന്തങ്ങള്‍ക്ക് കാതോര്‍ത്ത് ചങ്ങരംകുളത്തെ പുരാതന കെട്ടിടം
ചങ്ങരംകുളം: ദുരന്തങ്ങള്‍ക്ക് കാതോര്‍ത്ത് കഴിയുകയാണ് ചങ്ങരംകുളത്തെ പുരാതന കാലത്തെ കെട്ടിടം . ചങ്ങരംകുളം ടൗണില്‍ നിന്ന് ഹൈവേ ജങ്ഷനിലേക്കുള്ള റോഡില്‍ വര്‍ഷങ്ങളായി മുക്കാല്‍ ഭാഗത്തോളം തകര്‍ന്ന് വീണ് ജനത്തിരക്കേറിയ പാതയോട് ചേര്‍ന്ന് നില്‍ക്കുന്ന കെട്ടിടമാണ് കച്ചവടക്കാര്‍ക്ക് വഴിയാത്രികര്‍ക്കും വാഹനങ്ങള്‍ക്കും ഒരുപോലെ ഭീഷണിയാവുന്നത്. ടൗണില്‍ തകര്‍ച്ചയുടെ വക്കില്‍ നില്‍ക്കുന്ന കെട്ടിടങ്ങള്‍ വേറെയും ഉണ്ടെങ്കിലും മുക്കാല്‍ ഭാഗത്തോളം തകര്‍ന്നുവീണ് കെട്ടിടത്തിനുള്ളില്‍ വലിയ മരങ്ങള്‍ വളര്‍ന്ന നിലയില്‍ റോഡിനോട് ചേര്‍ന്നാണ് ഈ കെട്ടിടമുള്ളത്.
കനത്ത കാറ്റും മഴയും വരുമ്പോള്‍ കെട്ടിടത്തിന്റെ ഓടുകളും മറ്റു അവശിഷ്ടങ്ങളും റോഡിലേക്ക് വീഴുന്നതും വഴിയാത്രക്കാര്‍ തലനാരിഴക്ക് രക്ഷപ്പെടുന്നതും പതിവാണെന്നും സമീപത്ത് കച്ചവടം ചെയ്യുന്നവര്‍ പറയുന്നു. കെട്ടിട ഉടമയും കച്ചവടക്കാരും തമ്മിലുള്ള തര്‍ക്കങ്ങളാണ് അപകടാവസ്ഥയിലുള്ള കെട്ടിടം പൊളിച്ച് മാറ്റി പുതുക്കി പണിയുന്നതിന് തടസ്സമെന്നാണ് നാട്ടുകാര്‍ പറയുന്നത്. കെട്ടിടത്തിന്റെ ഭീഷണിക്ക് പരിഹാരം കാണണമെന്ന പൊതുജനങ്ങളുടെ ആവശ്യത്തിന് വര്‍ഷങ്ങള്‍ പഴക്കമുണ്ടെങ്കിലും പൊളിഞ് വീണ കെട്ടിടം ഇപ്പോഴും ദുരന്തങ്ങള്‍ക്ക് കാതോര്‍ത്ത് കഴിയുകയാണ്. കെട്ടിടത്തിന് സമീപത്ത് ധാരാളം തെരുവ് കച്ചവടക്കാര്‍ കച്ചവടം ചെയ്യുന്നുണ്ടെന്കിലും ഓരോ മഴക്കാലവും കടന്ന് പോവുന്നത് ഭീതിയോടെയാണെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."