HOME
DETAILS
MAL
മാധ്യമ സിന്‍ഡിക്കേറ്റും സേവ് സി.പി.എം ഫോറവും ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി
backup
April 21 2020 | 01:04 AM
തിരുവനന്തപുരം: അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്ലറുമായുള്ള കരാറിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മാധ്യമ സിന്‍ഡിക്കേറ്റും സേവ് സി.പി.എം ഫോറവും ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്പ്രിംഗ്ലര്‍ കമ്പനിയുമായും കരാറുമായും ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതില്‍നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയും ചെയ്തു. സ്പ്രിംഗ്ലറുമായി ബന്ധപ്പെട്ട പ്രതിപക്ഷ ആരോപണങ്ങളെ അവഗണിക്കുകയാണ്. എന്തെങ്കിലും തെളിവുകളുണ്ടെങ്കില്‍ കൊണ്ടുവരട്ടെയെന്നും ഇക്കാര്യത്തില്‍ തനിക്ക് വേവലാതിയില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തനിക്കെതിരേ ഒരുഘട്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മാധ്യമ സിന്‍ഡിക്കേറ്റും സേവ് സി.പി.എം ഫോറവും മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ ഇപ്പോഴും ഉണ്ടെന്നാണ് സ്പ്രിംഗ്ലര്‍ കമ്പനിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞത്. മുന്‍പ് താന്‍ മറ്റൊരു കസേരയിലിരിക്കുമ്പോഴാണ് ഇതെല്ലാം വന്നത്.
എല്ലാം വലിയ ആനക്കാര്യമായി അവതരിപ്പിക്കാന്‍ നോക്കേണ്ട. നുണ വാര്‍ത്തകള്‍ മെനയുകയാണ്. ചിലര്‍ നുണ വാര്‍ത്തകള്‍ മെനയാന്‍ മിടുക്കരാണ്. ഇതെല്ലാം കണ്ടും കടന്നുമാണ് ഇവിടെവരെ എത്തിയിരിക്കുന്നത്. ഐ.ടി സെക്രട്ടറി പറഞ്ഞതിന് ഐ.ടി സെക്രട്ടറിയോടുതന്നെ ചോദിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതൊന്നും കൊണ്ട് പതറുന്ന ആളല്ല താനെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സ്പ്രിംഗ്ലറുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടൊന്നും പ്രതികരിക്കാതിരുന്ന മുഖ്യമന്ത്രി ആരോപണങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താനും തയാറായില്ല. കുടുംബത്തെ വലിച്ചിഴയ്ക്കാന്‍ പോലും ശ്രമം നടക്കുകയാണെന്ന കാര്യം ചൂണ്ടിക്കാട്ടിയപ്പോഴും ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."