ശുചിത്വം കടലാസില്‍; അരീക്കോട്ടെ കംഫര്‍ട്ട് സ്റ്റേഷന്‍ പരിസരത്ത് മാലിന്യക്കൂമ്പാരം
അരീക്കോട്: മഴക്കാല രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുന്നത് തടയുന്നതിനായി ആരോഗ്യ വകുപ്പും തദ്ദേശ സ്ഥാപന അധികൃതരും വിവിധ പദ്ധതികള്‍ നടപ്പാക്കുമ്പോഴും അരീക്കോട് ബസ് സ്റ്റാന്‍ഡിലുള്ള കംഫര്‍ട്ട് സ്റ്റേഷന്‍ പരിസരത്ത് മാലിന്യക്കൂമ്പാരം. ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് നില്‍ക്കുന്ന കംഫര്‍ട്ട് സ്റ്റേഷന്റെ വലത് ഭാഗത്തും പിന്‍വശത്തുമാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ കുന്നുകൂടിയിരിക്കുന്നത്.
ഗേറ്റ് വച്ച് അടച്ചിട്ടിരിക്കുന്ന ഭാഗമായതിനാല്‍ പുറമെ നിന്നുള്ള മാലിന്യങ്ങള്‍ ഇവിടെ എത്താന്‍ ഇടയില്ല. സ്റ്റാന്‍ഡിലെ കച്ചവട സ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ അലക്ഷ്യമായി ഇവിടെ വലിച്ചെറിയുകയാണ് ചെയ്യുന്നത്. മാലിന്യം കുന്നുകൂടിയതും കംഫര്‍ട്ട് സ്റ്റേഷനിലെ ദുര്‍ഗന്ധവും കാരണം യാത്രക്കാര്‍ മൂക്കുപൊത്തേണ്ട അവസ്ഥയിലാണ്.
വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്ന കച്ചവട സ്ഥാപനങ്ങള്‍ക്ക് എതിരെയും മാലിന്യങ്ങള്‍ സംസ്‌കരിക്കാത്തവര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും കണ്‍മുന്നിലെ മാലിന്യക്കൂമ്പാരം അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.
എന്നാല്‍ കംഫര്‍ട്ട് സ്റ്റേഷന്‍ പരിസരത്ത് മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അരീക്കോട് പഞ്ചായത്ത് പ്രസിഡന്റ് അമ്പാഴത്തിങ്ങല്‍ മുനീറ പറഞ്ഞു. ഇന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം സ്ഥലം സന്ദര്‍ശിക്കുമെന്നും ഉത്തരവാദികളായ സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കുമെന്നും പ്രസിഡന്റ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."