HOME
DETAILS
MAL
ദേശീയപാതയിലെ അപകട മരങ്ങള്‍ മുറിച്ചുനീക്കാന്‍ നടപടിയില്ല
backup
July 04 2016 | 19:07 PM
മൂന്നാര്‍: കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ അപകട മരങ്ങള്‍ മുറിച്ചുനീക്കാന്‍ നടപടിയില്ല.
ദേവികുളം ബ്ലോക്ക് ഓഫീസിനു സമീപത്തുള്ള മരങ്ങള്‍ വെട്ടിനീക്കാന്‍ അധിക്യതര്‍ നപടികളെടുക്കാത്തത് യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. കഴിഞ്ഞ ദിവസം ഓഫീസിനു സമീപത്തെ രണ്ടുമരങ്ങള്‍ നിലം പൊത്തുകയും വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞുവീഴുകയും ചെയ്തിരുന്നു.
സംഭവത്തെ തുടര്‍ന്ന് ദേവികുളത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ മെഴുകുതിരി വെളിച്ചത്തിലാണ് പ്രവര്‍ത്തിച്ചത്. സംഭസ്ഥലത്ത് മറ്റൊരു മരം റോഡിനു കുറുകെ ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയില്‍ നില്‍ക്കുന്നുണ്ട്. നൂറുകണക്കിനു വാഹനങ്ങള്‍ കടന്നുപോകുന്ന പാതയിലെ അപകടമരങ്ങള്‍ വെട്ടിനീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."