വിനോദ സഞ്ചാരികളെ വരവേല്‍ക്കാന്‍ ചെപ്പാറ അണിഞ്ഞൊരുങ്ങുന്നു
വടക്കാഞ്ചേരി : തെക്കുംകര പഞ്ചായത്തിലെ ചെപ്പാറയില്‍ നിന്നാല്‍ ഹരിതാഭയുടെ ഒരു വിശാല ലോകം ഒന്നാകെ കാണാം.
തൃശൂര്‍ പട്ടണം ഒരു പൊട്ടു പോലെ, പുത്തന്‍പള്ളി മിനാരം തലയെടുപ്പോടെ, ചുറ്റുമുള്ള കാഴ്ച്ചകള്‍ക്കു വര്‍ണ്ണ ചന്തം. മുനിയറകള്‍ കൗതുക കാഴ്ച്ച ജില്ലയിലെ പ്രമുഖ അഡ്വെന്‍ജര്‍ ടൂറിസം കേന്ദ്രമാകാന്‍ ചെപ്പാറ അണിഞ്ഞൊരുങ്ങുകയാണ്.
മന്ത്രി എ.സി മൊയ്തീന് പ്രഖ്യാപിച്ച ആദ്യ ഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. പാറക്കു മുകളില്‍ കുളത്തിന്റെ നിര്‍മാണവും ടോയ്ലറ്റ് ബ്ലോക്കും സജ്ജീകരിച്ചു കഴിഞ്ഞു.പാര്‍ക്കിങ് ഏരിയയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും അന്തിമ ഘട്ടത്തിലാണ്.
പാറക്കു മുകളിലേക്കു പിടിച്ചു കയറാനുള്ള ഹാന്റ് റെയില്‍ പ്രവര്‍ത്തനവും ആരംഭിച്ചു കഴിഞ്ഞു. ആകെ 45 ലക്ഷം രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."