HOME
DETAILS

സ്പ്രിന്‍ക്ലര്‍ വിവാദം: കള്ളം കൈയ്യോടെ പിടിച്ചതിന്റെ ജാള്യതയാണ് മുഖ്യമന്ത്രിയ്‌ക്കെന്ന് ചെന്നിത്തല

  
backup
April 21 2020 | 08:04 AM

ramesh-chennithala-on-sprinkler-agreement-2020

തിരുവനന്തപുരം: സ്പ്രിന്‍ക്ലര്‍ കരാറിനെക്കുറിച്ച് സി.ബി.ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പ്രിന്‍ക്ലര്‍ കരാറുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ ആരോപണങ്ങളെല്ലാം ശരിയാണെന്ന് തെളിഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.

കമ്പനിയുമായി സര്‍ക്കാര്‍ എവിടെവെച്ച് ചര്‍ച്ച നടത്തി, എന്തൊക്കെ ചര്‍ച്ച ചെയ്തു എന്ന് സര്‍ക്കാര്‍ വിശദീകരിക്കണം. സുതാര്യമായ കരാറാണെങ്കില്‍ എന്തുകൊണ്ട് ജനങ്ങളോട് മുഖ്യമന്ത്രി പറഞ്ഞില്ല. കരാറിനെക്കുറിച്ച് മന്ത്രിസഭ അറിഞ്ഞില്ലെന്നത് ഗുരുതര വീഴ്ച്ചയാണ്. കള്ളം കൈയ്യോടെ പിടിച്ചതിന്റെ ജാള്യതയാണ് മുഖ്യമന്ത്രിയ്ക്ക്.

അസാധാരണമായ സാഹചര്യത്തിലെ അസാധാരണമായ കൊള്ളയാണിത്. എന്നിട്ടും തെളിവ് കൊണ്ടു വാ എന്നാണ് പറയുന്നത്. കൊവിഡ് കാലത്ത് 25 ദിവസമാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം നടത്തിയത്. ഒരു ദിവസം പോലും ഡാറ്റാ കൈമാറ്റത്തെ കുറിച്ചോ സ്പ്രിന്‍ക്ലറുമായുള്ള കരാറിനെ കുറിച്ചോ മുഖ്യമന്ത്രി പറയാത്തത് കള്ളം മറച്ചുവക്കാനുള്ളത് കൊണ്ടാണ്. സ്പ്രിന്‍ക്ലര്‍ കരാറിനെ കുറിച്ച് വാര്‍ത്താ സമ്മേളനം നടത്തി പുറത്ത് പറയും വരെ ഒരാള്‍ക്കും ഒന്നുമറിയില്ലായിരുന്നു എന്നും ചെന്നിത്തല പറഞ്ഞു.

സ്പ്രിന്‍ക്ലര്‍ കമ്പനിയുമായി അമേരിക്കന്‍ സന്ദര്‍ശനത്തിടെ മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കണം. 2 വര്‍ഷമായി ഈ കമ്പനിയുമായി ചര്‍ച്ച നടത്തി യിട്ടുണ്ടെന്നാണ് ഐടി സെക്രട്ടറി പറഞ്ഞത്. മുഖ്യമന്ത്രി പറഞ്ഞത് പ്രവാസിയുടെ സൗജന്യ സേവനം കൊവിഡ് കാലത്ത് സ്വീകരിച്ചു എന്നാണ്. ഏതാണ് ശരിയെന്നും സര്‍ക്കാര്‍ വിശദീകരിക്കണം. കരാര്‍ സംബന്ധിച്ച് ഒരു വിശദീകരണവും കമ്പനി ഇതുവരെ നല്‍കിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  13 minutes ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  an hour ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  2 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  2 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  2 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  2 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  2 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  3 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  3 hours ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  3 hours ago