മഹാരാഷ്ട്രയില്‍ സന്ന്യാസിമാരെ തല്ലിക്കൊന്നത് മുസ്‌ലിം സമുദായത്തില്‍ പെട്ടവരല്ല; സംഘികളുടെ പ്രചാരണങ്ങള്‍ പൊളിയുന്നു
മുംബൈ: മഹാരാഷ്ട്ര പാല്‍ഘറില്‍ സന്ന്യാസിമാര്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ മുസ്‌ലിങ്ങള്‍ക്കെതിരെ നടത്തുന്ന പ്രചാരണങ്ങള്‍ പൊളിയുന്നു. സന്ന്യാസിമാരെ അക്രമിച്ചത് മുസ്‌ലിം വിഭാഗത്തില്‍ പെട്ടവരല്ലെന്ന് വ്യക്തമാക്കി മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി തന്നെയാണ് രംഗത്തെത്തിയിരിക്കുന്നത്. കൊന്നവരും കൊല്ലപ്പെട്ടവരും ഒരേ സമുദായത്തില്‍ പെട്ടവരാണെന്ന് മന്ത്രി അനില്‍ ദേശ്മുഖ് ട്വിറ്റര്‍ വഴി അറിയിച്ചു. പ്രചാരണങ്ങളിലെ കള്ളത്തരങ്ങല്‍ ആള്‍ട്ട് ന്യൂസും തുറന്നു കാട്ടുന്നു.
मुंबईसे सूरत जानेवाले ३ लोगों की पालघर में हुई हत्या के बाद मेरे आदेश से इस हत्याकांड में शामिल १०१ लोगों को पुलिस हिरासत में लिया गया है। साथ ही उच्च स्तरीय जांच के आदेश भी दिए गए हैं। इस घटना को विवादास्पद बनाकर समाज में दरार बनाने वालों पर भी पुलिस नज़र रखेगी।#LawAndOrder
— ANIL DESHMUKH (@AnilDeshmukhNCP) April 19, 2020
ഏപ്രില്‍ 16നാണ് രണ്ട് സന്ന്യാസിമാരും അവരുടെ ഡ്രൈവറും ഗഡ്ഛിന്‍ചലെ ഗ്രാമത്തില്‍ നടന്ന ആള്‍ക്കൂട്ട ആക്രണത്തില്‍ കൊല്ലപ്പെടുന്നത്. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയില്‍ കാസ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന പ്രദേശമാണിത്. മുംബൈയില്‍ നിന്ന് സില്‍വസ്സയിലേക്കുള്ള യാത്രയിലായിരുന്നു ഇവര്‍.
इस वीडियो के लास्ट में बहुत ध्यान से सुनें, साफ़ साफ़ एक लड़का बोल रहा है, “ मार शोएब मार “
— Mohit Bharatiya ?? #StayHome #StaySafe ! (@mohitbharatiya_) April 19, 2020
Listen carefully man inciting another Shoaib fr lynching Hindu saint "maar maar Shoaib maar"#Palghar_Incident pic.twitter.com/aQO8fp3UdY
ദാദ്ര നഗര്‍ ഹവേലിക്ക് അതിര്‍ത്തിയില്‍ പൊലിസ് സന്ന്യാസിമാരെ തടഞ്ഞ് തിരിച്ചയക്കുകയായിരുന്നു. തിരികെ മറ്റൊരു വഴിയിലൂടെ യാത്ര ചെയ്യുന്നതിനിടെയാണ് ആക്രമണമുണ്ടായത്. സംഭവം നടന്ന് മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ സന്ന്യാസിമാരെ മുസ്‌ലിങ്ങള്‍ അടിച്ചു കൊന്നു എന്ന പേരില്‍ ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു.
അടിക്കൂ ഷുഹൈബ് അടിക്കൂ എന്നു വീഡിയോയില്‍ ഉണ്ടെന്നു പറഞ്ഞായിരുന്നു പ്രചാരണം. സിനിമ സംവിധായകനായ അശോക് പണ്ഡിറ്റ് മുതല്‍ സുദര്‍ശന്‍ ന്യൂസിന്റെ എഡിറ്റര്‍ സുരേഷ് ചവാംഗ് വരെ പലപ്രമുഖരും ഇത് ഷെയര്‍ ചെയ്തു.
എന്നാല്‍ ബസ് ഹായെ ബസ് (നിര്‍ത്തൂ) എന്ന് പറയുന്നതാണ് മാര്‍ ഷുഹൈബ് എന്നാക്കി മാറ്റിയതെന്ന് ആള്‍ട്ട് ന്യൂസ് വ്യക്തമാക്കുന്നു.
ഇതിന്റെപേരില്‍ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കരുതെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും ഒരു വീഡിയോ വഴി മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സംഭവത്തെ വര്‍ഗീയവത്കരിക്കരുതെന്നും ആക്രമണം നടന്നത് വര്‍ഗീയമായല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
#PalgharLynching को #Communal बताने वालों को Cm @OfficeofUT की #Hindi में #Warning
— Mumbai Tak (@mumbaitak) April 20, 2020
Full Video - https://t.co/Ahv2d6Rzcg@CMOMaharashtra . #PalgharMobLynching #Palghar #MaharashtraLynching pic.twitter.com/jVFrx5s2Sq
സന്ന്യാസിമാരെ മോഷ്ടാക്കളെന്ന് തെറ്റിദ്ധരിച്ചാണ് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പ്രദേശത്ത് കഴിഞ്ഞ കുറച്ച് ദിവസമായി മോഷണം പതിവായിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടു പോവുന്നവര്‍ ഉണ്ടെന്നും ഈ പ്രദേശത്ത് നേരത്തെ പ്രചാരണമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."