HOME
DETAILS
MAL
കാര്യക്ഷമമല്ല: റാപ്പിഡ് ടെസ്റ്റ് നിര്‍ത്തിവെച്ചുവെന്ന് രാജസ്ഥാന് ആരോഗ്യമന്ത്രി
backup
April 21 2020 | 11:04 AM
ജയ്പൂര്‍: കൊവിഡ് 19 വൈറസ് വ്യാപന സാധ്യത തിരിച്ചറിയുന്നതിനുള്ള റാപ്പിഡ് ടെസ്റ്റ് നിര്‍ത്തിവച്ചുവെന്ന് രാജസ്ഥാന് ആരോഗ്യമന്ത്രി രഘു ശര്‍മ. ടെസ്റ്റിന് കാര്യക്ഷമത കുറവായതിനെ തുടര്‍ന്നാണ് ഈ തീരുമാനം. പരിശോധനഫലങ്ങള്‍ 90 ശതമാനമാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ 5.4 ശതമാനമാണ് ലഭിച്ചത്. അതുകൊണ്ടാണ് റാപ്പിഡ് ടെസ്റ്റ് താത്ക്കാലികമായി നിര്‍ത്തി വച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
ടെസ്റ്റ് ഇനി തുടരണോ എന്ന കാര്യത്തില്‍ ഐസിഎംആറിന്റെ മാര്‍ഗനിദേശം തേടുമെന്നും അദേഹം വ്യക്തമാക്കി.
റാപ്പിഡ് ടെസ്റ്റ് എന്നത് കോവിഡ് പരിഹരിക്കാനുള്ള അവസാന മാര്‍ഗമല്ല, ഇതിനായി പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാണെന്നും രഘു ശര്‍മ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."