HOME
DETAILS
MAL
സ്പീക്കറെ വിമര്‍ശിച്ച ഏഴ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കെതിരെ അവകാശലംഘനത്തിന് നോട്ടിസ്
backup
April 21 2020 | 11:04 AM
തിരുവനന്തപുരം: കെ.എം ഷാജി എം.എല്‍.എയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സിന് അനുമതി നല്‍കിയതിന് സ്പീക്കറെ വിമര്‍ശിച്ച കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കെതിരെ അവകാശലംഘനത്തിന് നോട്ടിസ്.
കെ.എം ഷാജിയ്ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്കിയ സ്പീക്കറുടെ നടപടിയ്ക്കെതിരെ ഏഴ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പ്രസ്താവനയിലൂടെ പ്രതിഷേധം അറിയിച്ചിരുന്നു. വി.ഡി. സതീശന്, എ.പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍, സണ്ണി ജോസഫ്, റോജി എം ജോണ്‍, ശബരീനാഥന്, അന്‍വര്‍ സാദത്ത് എന്നിവരാണ് പ്രതിഷേധം അറിയിച്ചത്.
ഈ ഏഴ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കെതിരെയാണ് അവകാശലംഘന നോട്ടിസ് വന്നിരിക്കുന്നത്.
ഇവര്‍ അജ്ഞത കൊണ്ടോ മനപൂര്‍വമോ ചെയ്ത കാര്യങ്ങള്‍ ശരിയായില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."