'പാവപ്പെട്ടവരുടെ അന്നമുപയോഗിച്ച് സമ്പന്നരുടെ കൈ കഴുകുകയാണ് അവര്‍':രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിനതിരേ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.പാവപ്പെട്ടവര്‍ക്ക് നല്‍കേണ്ട അരിയെടുത്താണ് സര്‍ക്കാര്‍ പണക്കാരുടെ കൈ കഴുകാനുള്ള സാനിറ്റൈസര്‍ നിര്‍മ്മിക്കുന്നതെന്നാണ് രാഹുലിന്റെ വിമര്‍ശം.എഫ്സിഐ ഗോഡൗണുകളിലെ ധാന്യം ഉപയോഗിച്ച് എഥനോള്‍ ഉത്പാദിപ്പിക്കാനും അതുപയോഗിച്ച് ഹാന്‍ഡ് സാനിറ്റൈസറുകള്‍ നിര്‍മിക്കാനുമുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുറത്തുവന്നതിനു പിന്നാലെയാണ് രാഹുല്‍ ഗാന്ധി
വിമര്‍ശനവുമായി രംഗത്തെത്തിയത്
ഇന്ത്യയിലെ ദരിദ്രര്‍ എപ്പോഴാണ് ഒന്ന് ഉണരുക? നിങ്ങള്‍ പട്ടിണി മൂലം മരിക്കുമ്പോള്‍ നിങ്ങളുടെ അരിയെടുത്ത് സാനിറ്റൈസര്‍ ഉണ്ടാക്കി സമ്പന്നരുടെ കൈ വൃത്തിയാക്കുന്ന തിരക്കിലാണ് അവര്‍,' എന്നായിരുന്നു രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്.
https://twitter.com/RahulGandhi/status/1252501059957735424
പെട്രോളിയം, പാചകവാതക വകുപ്പ് മന്ത്രി അധ്യക്ഷനായ നാഷണല്‍ ബയോ ഫ്യുവല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് മിച്ചമുള്ള ഭക്ഷ്യധാന്യങ്ങള്‍ എഥനോള്‍ ആയി മാറ്റാന്‍ 2018 ലെ ദേശീയ ബയോഫ്യുവല്‍ നയം അനുവദിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തത്
കൊവിഡ് വ്യാപനത്തിനു പിന്നാലെ അണുനാശിനിയായ സാനിറ്റൈസറിന്റെ ഉപയോഗം വര്‍ധിച്ചതോടെയാണ് ഇത്തരമൊരു നീക്കമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."