HOME
DETAILS

കൊവിഡ്-19: സഊദിയിൽ 24 മണിക്കൂറിനിടെ 6 മരണം,1147 വൈറസ് ബാധ കേസുകൾ

  
backup
April 21 2020 | 12:04 PM

covid19-saudi-updation-april21-0123

    റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധയേറ്റു ആറു പേർ മരണപ്പെട്ടതായി സഊദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 1147 ആളുകൾക്ക് പുതുതായി വൈറസ് ബാധയേൽക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇതോടെ രാജ്യത്തെ വൈറസ് ബാധേയറ്റു മരണപ്പെട്ടവരുടെ എണ്ണം 109 ആയും ആകെ വൈറസ് ബാധിതരുടെ എണ്ണം 11631 ആയും ഉയർന്നു. ഇവരിൽ 9882 രോഗികളാണ് ചികിത്സയിൽ കഴിയുന്നത്. 1640 ആളുകൾ രോഗ മുക്തി നേടുകയും ചെയ്‌തതായും സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് മാത്രം 150 പേർക്കാണ് രോഗ മുക്തിയുണ്ടായത്. 24 മണിക്കൂറും വിവിധ സന്നാഹങ്ങളുമായി രാജ്യത്തെ വിവിധ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് സഊദി ആരോഗ്യ മന്ത്രാലയത്തിന്റെ കൊവിഡ്-19 പരിശോധന തുടരുകയാണ്. ഇതാണ് വൈറസ് ബാധിതരുടെ എണ്ണം കുത്തനെ ഉയരാൻ കാരണം. 150 സംഘങ്ങളാണ് വൈറസ് പരിശോധനയിൽ ഫീൽഡിൽ ഏർപ്പെട്ടിരിക്കുന്നത്.

   ചൊവ്വാഴ്ച്ച ഏറ്റവും കൂടുതൽ വൈറസ് ബാധ കണ്ടെത്തിയത് മക്കയിലാണ്. മക്കയിൽ 305 കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ മക്കയിലെ ആകെ വൈറസ് ബാധിതരുടെ എണ്ണം 2857 ആയി ഉയർന്നു. 2472 രോഗികളാണ് ചികിസയിൽ കഴിയുന്നത്. 345 പേർക്ക് രോഗം സുഖപ്പെടുകയും 40 പേർ മരണപ്പെടുകയും ചെയ്‌തു. മദീനയിൽ പുതുതായി 299 വൈറസ് കണ്ടെത്തിയതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 2008 ആയി. ഇവരിൽ 32 രോഗികൾ രോഗമുക്തി നേടുകയും 32 പേർ മരണപ്പെടുകയും ചെയ്‌തു. നിലവിൽ 1944 രോഗികളാണ് ചികിത്സയിൽ കഴിയുന്നത്. ഇന്ന് ജിദ്ദയിൽ 171 കേസുകൾ സ്ഥിരീകരിച്ചതോടെ ജിദ്ദയിൽ വൈറസ് ബാധിതരുടെ എണ്ണം 1935 ആയി ഉയർന്നു. 1679 രോഗികളാണ് ചികിത്സയിൽ കഴിയുന്നത്. 237 പേർക്ക് രോഗം സുഖപ്പെടും 19 പേർ മരണപ്പെടുകയും ചെയ്‌തു.

     റിയാദിൽ ചൊവ്വാഴ്ച്ച 148 കേസുകൾ സ്ഥിരീകരിച്ചതോടെ വൈറസ് ബാധിതരുടെ എണ്ണം 2358 ആയി ഉയർന്നിട്ടുണ്ട്. 1762 രോഗികളാണ് ചികിത്സയിൽ കഴിയുന്നത്. ആറു പേർ മരണത്തിനു കീഴടങ്ങുകയും 590 രോഗികൾ മുക്തരാകുകയും ചെയ്‌തു. ഹുഫൂഫ് 138, ത്വായിഫ് 27, ജുബൈൽ 12, തബൂക് 10, ഖുലൈസ് 08, ബുറൈദ 06, ദമാം 05, അൽ മഖ്‌വ 03, ഉനൈസ, അൽഹദ, അറാർ, ദഹ്‌റാൻ (രണ്ടു വീതം വൈറസ് ബാധിതർ), മഹായിൽ അസീർ, അൽ ജൗഫ്, ഖുൻഫുദ, ഖുറയ്യാത്, സബ്‍ത് അൽ അലായ, അൽ ഖുറൈഹ്, അൽബാഹ എന്നിവിടങ്ങളിൽ ഓരോ ബാധ കേസുകളുമാണ് സഊദി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  7 minutes ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  9 minutes ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  43 minutes ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  an hour ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  an hour ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  2 hours ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  2 hours ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  3 hours ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  3 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  4 hours ago