HOME
DETAILS
MAL
തമിഴ്‌നാട്ടില്‍ പുതുതായി 76 കൊവിഡ് കേസുകള്‍ കൂടി: രോഗബാധിതരുടെ എണ്ണം 1596 ആയി
backup
April 21 2020 | 15:04 PM
ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ന് പുതുതായി 76പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 1596 ആയി. അതേ സമയം സംസ്ഥാനത്ത് ഇന്ന് ഒരാള്‍ കൂടി കൊവിഡ് ബാധ മൂലം മരണപ്പെട്ടു.
ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധ കാരണം മരിച്ചവരുടെ എണ്ണം 18 ആയി.ചെന്നൈയില്‍ മാത്രം ഇന്ന് 55 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയില്‍ രോഗ ബാധിതരുടെ എണ്ണം 358 ആയി.സംസ്ഥാനത്ത് ഇതുവരെ 635 പേര്‍ക്കാണ് രോഗം ഭേദമായത്.
https://twitter.com/ANI/status/1252586346373214211
ഇതുവരെ 53,045 സാംപിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. സംസ്ഥാനത്ത് 3371 വെന്റിലേറ്ററുകളാണ് ലഭ്യമായിട്ടുള്ളത്.29,074 ഐസോലേഷന്‍ ബെഡുകളാണ് സജീകരിച്ചിട്ടുള്ളതെന്ന് തമിഴ്നാട് ആരോഗ്യവകുപ്പ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."