HOME
DETAILS

റമദാനിലും തല്‍സ്ഥിതി തുടരും; ഇഫ്താര്‍ സംഗമം വേണ്ട, പള്ളികളില്‍ തറാവീഹും വേണ്ട- മതനേതാക്കളുമായി ധാരണയിലെത്തിയെന്ന് മുഖ്യമന്ത്രി

  
backup
April 21 2020 | 16:04 PM

kerala-ramadan-lockdown

 

തിരുവനന്തപുരം: റമദാന്‍ കാലത്ത് പള്ളികളില്‍ നടക്കുന്ന നമസ്‌കാരങ്ങള്‍ക്കും ജുമുഅക്കും വലിയ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നു. അതുകൊണ്ടു തന്നെ വിശ്വാസികള്‍ വലിയ തോതില്‍ പള്ളികളിലേക്ക് എത്തുന്ന കാലമാണിത്. എന്നാല്‍, രോഗവ്യാപനത്തിന്റെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എല്ലാ ആരാധനാലയങ്ങളിലും നിലവിലുള്ള സ്ഥിതി തുടരാന്‍ മുസ്‌ലിം സംഘടനാനേതാക്കളുമായും മതപണ്ഡിതന്‍മാരുമായും വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ ആശയവിനിമയത്തില്‍ ധാരണയായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

റമദാന്‍ മാസത്തിലെ ഇഫ്താര്‍ സംഗമം, ജുമുഅ, പള്ളികളിലെ തറാവീഹ് നമസ്‌കാരം, അഞ്ച് നേരത്തെ ജമാഅത്ത്, കഞ്ഞിവിതരണം പോലുള്ള ദാനധര്‍മ്മാദി പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം വേണ്ടെന്നു വയ്ക്കുന്നതാണ് ഇന്നത്തെ സാഹചര്യത്തില്‍ നല്ലതെന്ന് മതപണ്ഡിതന്‍മാര്‍ തന്നെ അഭിപ്രായപ്പെടുകയുണ്ടായി. ഇസ്‌ലാമിന്റെ ഏറ്റവും വലിയ പുണ്യകേന്ദ്രങ്ങളായ മക്കയിലും മദീനയിലും വരെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മതനേതാക്കള്‍ തന്നെ ചൂണ്ടിക്കാണിച്ചു. കൊവിഡ്-19 നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കുമെന്ന് അവര്‍ ഉറപ്പുനല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാഹചര്യത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് ശരിയായ നിലപാടെടുത്ത മതനേതാക്കളോട് സര്‍ക്കാരിന്റെ നന്ദി അറിയിക്കുന്നു. സമൂഹത്തിന്റെ ആവശ്യം അറിഞ്ഞ് പ്രവര്‍ത്തിക്കാനും പ്രതികരിക്കാനും കഴിവുള്ള നേതൃനിരയാണ് മതസാമുദായിക സംഘടനകള്‍ക്കുള്ളത് എന്നത് സന്തോഷകരമാണ്. സമൂഹഭാവി കണക്കിലെടുത്ത് എല്ലാവിധ കൂടിച്ചേരലുകളും കൂട്ടപ്രാര്‍ത്ഥനകളും മാറ്റിവയ്ക്കാന്‍ ഏകകണ്ഠമായി നിലപാടെടുത്ത നേതാക്കളെ ഒരിക്കല്‍കൂടി അഭിനന്ദിക്കുന്നു. മഹാമാരി നേരിടുന്ന ഘട്ടത്തിലെ ഏറ്റവും ഔചിത്യപൂര്‍ണമായ നിലപാടാണ് ഇത്.

വ്രതകാലത്തെ ദാനധര്‍മ്മാദികള്‍ക്ക് വലിയ മഹത്വമാണ് ഇസ്‌ലാം കല്‍പ്പിക്കുന്നതെന്ന് നേരത്തെ പറഞ്ഞുവല്ലോ. രോഗപീഢയില്‍ വിഷമിക്കുന്നവരുടെ സൗഖ്യത്തിനുതകുന്ന വിധത്തിലാവട്ടെ ഈ റമദാന്‍ കാലത്തെ പ്രവര്‍ത്തനങ്ങള്‍. പാവപ്പെട്ടവരെ സഹായിക്കാന്‍ ഭക്ഷണസാധനങ്ങളുടെ കിറ്റ് വിതരണം ചെയ്യുന്നത് റമദാന്‍ കാലത്തെ പതിവാണ്. ഇത്തവണ ഈ കിറ്റ് അര്‍ഹരായവരുടെ വീടുകളില്‍ എത്തിക്കുന്നത് വലിയ പുണ്യപ്രവൃര്‍ത്തിയായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മനുഷ്യരാശി അതിന്റെ ചരിത്രത്തില്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കൊവിഡ് 19. ജീവന്റെ നിലനില്‍പ്പിന് ഭീഷണിയാവുന്ന രോഗം വ്യാപിക്കാതിരിക്കാന്‍ ചില സന്തോഷങ്ങള്‍ നാം ത്യജിക്കേണ്ടതുണ്ട്. ആ ത്യാഗം റമദാന്‍ സങ്കല്‍പപ്രകാരമുള്ളതുതന്നെയാണന്ന് സൂചിപ്പിക്കട്ടെ. ത്യാഗത്തിന് ഇങ്ങനെ ഒരു അര്‍ഥംകൂടിയുണ്ടെന്ന സന്ദേശം വിശ്വാസി സമൂഹത്തിനിടയില്‍ പടര്‍ത്താന്‍ മതനേതാക്കളുടെ നേതൃത്വപരമായ ഇടപെടല്‍ ഉണ്ടാകണമെന്ന് അഭ്യര്‍ഥിക്കുകയാണ്.

എല്ലാ മതങ്ങളുടെയും ലക്ഷ്യം മനുഷ്യനന്മയാണ്. ജീവന്‍ നിലനിര്‍ത്താനുള്ള പ്രവര്‍ത്തനത്തില്‍ കവിഞ്ഞ മറ്റൊരു മനുഷ്യനന്മയില്ല. രോഗവ്യാപനം തടയുക എന്നതാണ് നമ്മുടെ പരമപ്രധാനമായ കര്‍ത്തവ്യം. ഇതിനനുസൃതമായി മറ്റെല്ലാ കാര്യങ്ങളും മുന്നോട്ടുകൊണ്ടുപോകണം. പൊതുസ്ഥലങ്ങളിലെ കൂട്ടായ്മ ഒഴിവാക്കിയും നൂതന സാങ്കേതിക വിദ്യ കഴിയുന്നത്ര ഉപയോഗിച്ചും വിശ്വാസപ്രകാരമുള്ള ചടങ്ങുകള്‍ എങ്ങനെ നടത്താമെന്ന് ആലോചിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വീഡിയോ കോണ്‍ഫറന്‍സില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, ടി.പി അബ്ദുല്ലക്കോയ മദനി, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, എം.ഐ അബ്ദുള്‍ അസീസ്, ഡോ. ഇ.കെ അഹമ്മദ്കുട്ടി, ഇ.കെ അഷറഫ്, കമറുല്ല ഹാജി, അഡ്വ. എം. താജുദ്ദീന്‍, ആരിഫ് ഹാജി, ഡോ. ഫസല്‍ ഗഫൂര്‍, സി.പി കുഞ്ഞുമുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളില്‍ നിന്നാണ് ഇവര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്. ന്യൂനപക്ഷ ക്ഷേമമന്ത്രി കെ.ടി ജലീലും പങ്കെടുത്തു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

Kerala
  •  3 months ago
No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  3 months ago
No Image

അങ്കമാലിയില്‍ വീടിന് തീയിട്ട് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു; ഭാര്യ വെന്തു മരിച്ചു, കുട്ടികള്‍ക്ക് ഗുരുതര പരുക്ക്

Kerala
  •  3 months ago
No Image

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്നു മുതല്‍ ശക്തമായ മഴക്ക് സാധ്യത;  ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

കണ്ണീരോടെ ജനസാഗരം: അര്‍ജുന്റെ മൃതദേഹം കണ്ണാടിക്കലില്‍- സംസ്‌കാരം ഉച്ചയ്ക്ക്

Kerala
  •  3 months ago
No Image

അന്‍വറിനെ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ്;  ഫോണ്‍ ചോര്‍ത്തലിലും രഹസ്യരേഖ പുറത്തുവിട്ടതിലും നടപടി ഉടന്‍; അന്‍വറിനെതിരായ പരാതികളെല്ലാം പരിശോധിക്കാന്‍ നിര്‍ദേശം

Kerala
  •  3 months ago
No Image

കൂട്ടക്കുരുതി തുടർന്ന് ഇസ്റാഈൽ ; ഗസ്സയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച സ്‌കൂളിന് നേരെ ആക്രമണം: 11 മരണം, ലബനാനില്‍ അഞ്ച് ദിവസത്തിനിടെ 700 മരണം

International
  •  3 months ago
No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago