കൊല്ലം പള്ളിമുക്ക് സ്വദേശി അല്‍ബാഹയില്‍ മരിച്ചു
ജിദ്ദ: കൊല്ലം പള്ളിമുക്ക് പുതുക്കാലില് പരേതരായ ജലാലുദ്ദീന്‍ സുഹറാ ബീവി ദമ്പതികളുടെ മകന് അന്‍സാരി (53) ഹൃദയാഘാതം മൂലം അല്‍ബാഹയില്‍ മരിച്ചു. തായിഫ് അല്‍ബാഹ ഹൈവേയില്‍ അത്താവുല ഗ്രാമത്തിലെ ഒരു കടയിലാണ് ജോലി ചെയ്്തിരുന്നത്. പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങള്‍ക്ക് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. നെഞ്ച് വേദനയെ തുടര്‍ന്ന് അടുത്തുള്ള ജനറല്‍ ആശുപത്രില്‍ എത്തിയ അന്‍സാരി അധികം വൈകാതെ മരിക്കുകയായിരുന്നു. പ്രവാസ ജീവിതത്തിന്റെ ആദ്യ ഒരു വര്‍ഷം ബുറൈദയിലും തുടര്‍ന്ന് രണ്ട് പതിറ്റാണ്ട് കാലം അല്‍ബാഹയിലെ അത്താവുലായിലും ആയിരുന്നു. ആറു മാസം മുന്‍പാണ് അവധി കഴിഞ്ഞ് നാട്ടില്നിന്നുമെത്തിയത്.
ഭാര്യ: സജില. മക്കള്‍: അന്‍സാദ്, അജാസ്. മരുമകള്‍: നൗറി. സഹോദരങ്ങള്‍: ഫസിലുദ്ദീന്‍. ബദര്‍ പള്ളിമുക്ക്, നാസര്‍, അസ്ലം, സുല്‍ഫീക്കര്‍, (ബുറൈദ), നസീമ, സുനിത. അത്താവുല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇവിടെ ഖബറടക്കും. നിയമ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് പ്രവശ്യ കെഎംസിസി പ്രവര്‍ത്തകനായ റഫീക്ക് പത്തനാപുരം രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."