പ്രവാസി ധനസഹായ മാനദണ്ഡം നവംബര്‍ ഒന്നാക്കണമെന്ന് മലപ്പുറം ജില്ല കെ.എം.സി.സി
ജിദ്ദ: ലോക്ക് ഡൗണ്‍ കാരണം തൊഴിലിടങ്ങളിലേക്ക് തിരിച്ചു പോകാന്‍ സാധിക്കാതെ പ്രതിസന്ധിയിലായ പ്രവാസികള്‍ക്ക് പ്രഖാപിച്ച ധനസഹായം 2019 നവംബര്‍ 1ന് ശേഷം മടങ്ങിവന്നവര്‍ക്ക് കൂടി നല്‍കണമെന്ന് ജിദ്ദ മലപ്പുറം ജില്ല കെ.എം.സി.സി നിവേദനത്തിnd] ആവശ്യപ്പെട്ടു. നിലവില്‍ 2020 ജനുവരി 1 നോ അതിനു ശേഷമോ വിദേശ രാജ്യങ്ങളില്‍ നിന്നും സാധുതയുള്ള പാസ്‌പോര്‍ട്ട്, സാധുതയുള്ള തൊഴില്‍ വിസ എന്നിവയുമായി തിരിച്ചെത്തി സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കാരണം തൊഴിലിടങ്ങളിലേക്ക് തിരിച്ചു പോകാന്‍ സാധിക്കാതെ നില്‍ക്കുന്നവര്‍ക്കും ഈ കാലയളവില്‍ വിസയുടെ കാലാവധി അധികരിച്ചവര്‍ക്കുമാണ് 5,000 രൂപ വീതം അടിയന്തര ധനസഹായം അനുവദിച്ചത്. എന്നാല്‍ പല ഗള്‍ഫ് രാജ്യങ്ങളിലും തൊഴില്‍ വിസയിലുള്ളവര്‍ക്ക് രാജ്യത്തിന് പുറത്ത് കഴിയുന്നതിനുള്ള പരമാവധി കാലാവധി 6 മാസമായതിനാലും പ്രത്യേകിച്ച് സൗദി അറേബ്യ പോലുള്ള സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികളില്‍ ബഹുഭൂരിഭാഗം പേരും കുറഞ്ഞ ശമ്പളിത്തിന് ജോലി ചെയ്യുന്ന സാധാരണക്കാരായത് കൊണ്ടും 70ശതമാനം പ്രവാസികളും രണ്ട് വര്‍ഷത്തിലൊരിക്കല്‍ 6 മാസത്തെ റീഎന്‍ട്രി വിസയിലാണ് നാട്ടിലേക്ക് അവധിക്ക് വരാറുള്ളത്. ഇങ്ങനെ 2019 നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ 6 മാസത്തെ അവധിയില്‍ വന്നവരായ ധാരാളം പ്രവാസികള്‍ക്ക് ലോക് ഡൗണ്‍ കാരണം തിരിച്ച് പോവാന്‍ കഴിയാത്തവരായുണ്ട്. കേരള സര്‍ക്കാര്‍ ഈയിടെ പ്രഖാപിച്ച കോവിഡ് 19 പ്രവാസി സാമ്പത്തിക സഹായ പാക്കേജില്‍ ഇത്തരക്കാരെ കൂടു ഉള്‍പ്പെടുത്തണം.
പ്രവാസി സാമ്പത്തിക സഹായം ലഭിക്കുന്നതിനുള്ള മാനദണ്ഡം 2019 നവംബര്‍ 1 എന്നാക്കി മാറ്റുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി നിയമസഭാ കക്ഷി നേതാവ് ഡോ. എം.കെ. മുനീര്‍ മുഖേനെ നോര്‍ക്ക ചെയര്‍മാന്‍ കൂടിയായ മുഖ്യമന്തിക്ക് നിവേദനം നല്‍കിയത് സ്വാഗതാര്‍ഹമാണ്. നാട്ടിലും വിദേശത്തും ദുരിതമനുഭവിക്കുന്ന പ്രവാസികളുടെ കുടുംബങ്ങളെ സഹായിക്കുന്നതിന് 6 മാസത്തെ അവധിയില്‍ 50,000 രൂപയുടെ പലിശ രഹിത ലോണ്‍ എല്ലാ ബ്രാഞ്ചുകളിലും ലഭ്യമാകുന്ന വിധത്തില്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം ജില്ലാ സഹകരണ ബാങ്ക് അധികൃതര്‍ക്കും നേരിട്ട് നിവേദനം സമര്‍പ്പിച്ചിട്ടുണ്ടെന്ന് നാട്ടില്‍ അവധിയിലുള്ള ജിദ്ദ മലപ്പുറം ജില്ല കെ.എം.സി.സി പ്രസിഡന്റ് പി.എം.എ. ഗഫൂര്‍ പട്ടിക്കാട്, ജനറല്‍ സെക്രട്ടറി ഹബീബ് കല്ലന്‍ മുഹമ്മദ്, ട്രഷറര്‍ മജീദ് അരിമ്പ്ര, വൈസ് പ്രസിഡന്റ്‌സുല്‍ഫിക്കര്‍ ഒതായി എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."