മാധ്യമപ്രവര്‍ത്തകരെ കൊവിഡ് ടെസ്റ്റിന് വിധേയരാക്കുമെന്ന് ഡല്‍ഹിയും കര്‍ണാടകയും
ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകരെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിദ് കെജ്രിവാള്‍. ഇതിനായി പ്രത്യേക കേന്ദ്രം സജ്ജമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
ബി.ജെ.പി ഭരിക്കുന്ന കര്‍ണാടക സര്‍ക്കാരും ഇതേ കാര്യം പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈയില്‍ 53 മാധ്യമപ്രവര്‍ത്തകര്‍ക്കും ചെന്നൈയില്‍ 26 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണിത്.
അവശ്യ സര്‍വിസിലുള്‍പ്പെട്ട ദൃശ്യ- ശ്രാവ്യ - അച്ചടി മാധ്യമങ്ങളെ കൊവിഡ് ലോക്ക്ഡൗണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം വൈറസ് സ്ഥിരീകരിച്ച മാധ്യമപ്രവര്‍ത്തകരില്‍ കൂടുതല്‍ പേര്‍ക്കും രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നില്ല. മഹാരാഷ്ട്ര കഴിഞ്ഞാല്‍ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഡല്‍ഹിയില്‍ 2,100 പേര്‍ക്കാണ് വൈറസ് ബാധിച്ചതായി കണ്ടെത്തിയത്. മഹാരാഷ്ട്രയില്‍ നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്കു രോഗം ഉണ്ടെന്നു തെളിഞ്ഞതോടെയാണ് ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകരും തങ്ങളെ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടത്.
ഡോക്ടര്‍മാര്‍, പൊലിസുകാര്‍ എന്നിവരെ പോലെ ജോലി ചെയ്യുന്നവരായതിനാല്‍ മാധ്യമപ്രവര്‍ത്തകര്‍ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് കര്‍ണാടക മുഖ്യമന്ത്രി യദ്യൂരപ്പ ആവശ്യപ്പെട്ടിട്ടുണ്ട്. ചെന്നൈയില്‍ 26 മാധ്യമപ്രവര്‍ത്തകര്‍ക്കു രോഗം സ്ഥിരീകരിച്ചതോടെ ഇവര്‍ ജോലി ചെയ്ത ചാനല്‍ പൂട്ടിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."