HOME
DETAILS
MAL
അന്തര്‍സംസ്ഥാന ട്രക്കുകള്‍ക്ക് കര്‍ശന നിരീക്ഷണം
backup
April 21 2020 | 23:04 PM
കൊച്ചി: ഈ മാസം 24 ന് ശേഷം സംസ്ഥാനത്തിന് പുറത്ത് നിന്ന് എറണാകുളം ജില്ലയില്‍ എത്തുന്ന ട്രക്ക് തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കാനും അവരെ കൃത്യമായി നിരീക്ഷിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കാന്‍ ബി.പി.സി.എല്‍, വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്കി. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ട്രക്കുകളില്‍ അനധികൃതമായി ആളുകളെ കടത്തുന്നത് തടയുന്നതിനായി ട്രക്ക് തൊഴിലാളികളുടെ വിവരങ്ങള്‍ പൊലിസ്, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. ട്രക്കുകളുടെ അനധികൃത പാര്‍ക്കിങ് ജില്ലയില്‍ ഒരിടത്തും അനുവദിക്കില്ല. ചുമ, പനി, ജലദോഷം എന്നീ രോഗലക്ഷണങ്ങളുള്ള ട്രക്ക് തൊഴിലാളികള്‍ ഉടന്‍ ആരോഗ്യവകുപ്പ് കണ്ട്രോള് റൂമുമായി ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."