വീടണയാന്‍ 12കാരി നടന്നത് മൂന്നു ദിവസം, എത്തുംമുന്‍പ് അവളെ മരണം കവര്‍ന്നു
ബിജാപുര്‍: പന്ത്രണ്ടു വയസുകാരി വീടണയാന്‍ നടന്നത് മൂന്നു ദിവസം. വീടിനടുത്തെത്തുമ്പോഴേക്കും മരണം സംഭവിച്ചു. ഛത്തീസ്ഗഡിലെ ബീജാപൂരിലാണ് ദാരുണമായ സംഭവമുണ്ടായത്.
തെലങ്കാനയിലെ ജോലി സ്ഥലത്തു നിന്നും മറ്റ് 11 പേര്‍ക്കൊപ്പമാണ് ജാംലോ മക്ദാം (12) ഏപ്രില്‍ 15ന് നടക്കാനാരംഭിച്ചത്. തെലങ്കാനയിലെ മുളക് പാടത്ത് ബന്ധുക്കള്‍ക്കൊപ്പം ജോലി ചെയ്യുകയായിരുന്നു പെണ്‍കുട്ടി.
ലോക്ഡൗണ്‍ കാരണം ഗതാഗത സംവിധാനമെല്ലാം നിന്നതോടെയാണ് സ്വന്തം നാട്ടിലേക്ക് പെണ്‍കുട്ടിയും മറ്റുള്ളവരും നടന്നത്. ഹൈവേ വഴിയുള്ള യാത്ര ഒഴിവാക്കി വനപ്രദേശത്തുകൂടിയായിരുന്നു സഞ്ചരിച്ചത്. മൂന്നു ദിവസം നടന്ന് 150 കിലോമീറ്റര്‍ പിന്നിട്ടു. വീട്ടിലേക്ക് 14 കിലോമീറ്റര്‍ മാത്രം അവശേഷിക്കെ ശനിയാഴ്ച ഉച്ചകഴിഞ്ഞപ്പോള്‍ വയറുവേദനയുണ്ടാവുകയായിരുന്നു. തുര്‍ന്ന് മരണവും സംഭവിച്ചു. ഒടുവില്‍ ആംബുലന്‍സില്‍ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു.
ജാംലോമിന് നിര്‍ജ്ജലീകരണവും പോഷകാഹാരക്കുറവും ഉണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
എന്നാല്‍ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്. ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥ ഉണ്ടായേക്കാമെന്നും മുതിര്‍ന്ന ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ബി.ആര്‍. പുജാരി പറഞ്ഞു.ജാംലോ രണ്ടു മാസമായി തെലങ്കാനയില്‍ ജോലി ചെയ്യുകയായിരുന്നുവെന്ന് പിതാവ് ആന്ദോറം മക്ദാം പറഞ്ഞു. മൂന്നു ദിവസമായി അവള്‍ നടക്കുകയായിരുന്നു. ഛര്‍ദ്ദിയും വയറുവേദനയും ഉണ്ടായിരുന്നു.
ആവശ്യത്തിനു ഭക്ഷണം കഴിച്ചിരുന്നില്ലെന്നും സംഘത്തിലെ ആള്‍ക്കാര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ജാംലോമിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. ലോക്ഡൗണ്‍ പ്രഖ്യാപനം വന്നതോടെ രാജ്യത്തിന്റെ പലഭാഗങ്ങളിലും നിരവധി തൊഴിലാളികളാണ് ഒറ്റപ്പെട്ടു പോയത്. ഇവര്‍ക്ക് ഭക്ഷണമോ താമസമോ ലഭിക്കാതായതോടെ പലരും കാല്‍നടയായി തങ്ങളുടെ നാടുകളിലേക്ക് യാത്രചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."