കോടതിയാവശ്യങ്ങള്‍ക്ക് യാത്ര അനുവദിക്കണമെന്ന് അഭിഭാഷകര്‍
കൊച്ചി: അടിയന്തരഘട്ടങ്ങളില്‍ കോടതിയാവശ്യങ്ങള്‍ക്ക് അഭിഭാഷകരെ യാത്ര ചെയ്യാന്‍ അനുവദിക്കണണെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം തേടി.
ഹൈക്കോടതി അഡ്വക്കറ്റ്‌സ് അസോസിയേഷനാണ് ഹരജി നല്‍കിയത്. ഓണ്‍ലൈനായി കേസുകളില്‍ ഹാജരാകുന്നതിന് ഇഫയലിംഗ് നടത്തണമെങ്കില്‍ ഓഫീസിലെത്തണമെന്ന ആവശ്യമാണ് ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ ഉന്നയിച്ചത്. അടിയന്തരഘട്ടങ്ങളില്‍ കോടതിയാവശ്യങ്ങള്‍ക്ക് അഭിഭാഷകരെ യാത്ര ചെയ്യാന്‍ അനുവദിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.
എന്നാല്‍ വിഷയത്തില്‍ ഇടപെടാനാകില്ലെന്നും കേന്ദ്രസര്‍ക്കാരാണ് മാര്‍ഗനിര്‍ദേശങ്ങള്‍ നിശ്ചയിക്കുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
കേന്ദ്രസര്‍ക്കാര്‍ എന്ത് തീരുമാനിച്ചാലും നടപ്പിലാക്കുമെന്നും സംസ്ഥാനം കോടതിയില്‍ അറിയിച്ചു.
ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട സംസ്ഥാനത്തെ കോടതികള്‍ ഇന്ന് തുറന്നു. ഗ്രീന്‍, ഓറഞ്ച് ബി സോണുകളിലുള്ള കോടതികളുടെ പ്രവര്‍ത്തനങ്ങളാണ് ഭാഗിക നിയന്ത്രണങ്ങളോടെ ആരംഭിച്ചത്.
എറണാകുളം, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളിലെ കോടതികളുടെ പ്രവര്‍ത്തനങ്ങള്‍ കര്‍ശന നിയന്ത്രണങ്ങളോടെ 27 മുതല്‍ ആരംഭിക്കും. എന്നാല്‍ റെഡ് സോണിലെ നാലു ജില്ലകളില്‍ കോടതികള്‍ മെയ് മൂന്നു വരെ തുറക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."