വെബ്‌സൈറ്റ് ഇടയ്ക്കിടെ 'ലോക്ക് ഡൗണില്‍'; അപേക്ഷ ഇഴയുന്നു
കോഴിക്കോട്: തൊഴിലിടങ്ങളിലേക്കു തിരിച്ചു പോകാന്‍ സാധിക്കാത്ത പ്രവാസികള്‍ക്കും കൊവിഡ് പോസിറ്റീവായി നാട്ടില്‍ തിരിച്ചെത്തിയവര്‍ക്കുമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച വിവിധ ധനസഹായങ്ങള്‍ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം ഇഴയുന്നു.
തുടര്‍ച്ചയായി നാലാം ദിവസവും വെബ്‌സൈറ്റ് ഇടയ്ക്കിടെ പണിമുടക്കിയതിനാല്‍ നിരവധിയാളുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ല.
ഒരേസമയം ഒരുപാട് പേര്‍ സൈറ്റില്‍ പ്രവേശിക്കുന്നതിനാല്‍ സെര്‍വര്‍ നിശ്ചലമാകുകയാണെന്നും സൈറ്റ് അപ് ഗ്രേഡ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും നോര്‍ക്ക ജനറല്‍ മാനേജര്‍ ജഗദീഷ് സുപ്രഭാതത്തോട് പറഞ്ഞു.
അതേസമയം ജനുവരി ഒന്നിന് ശേഷം നാട്ടിലെത്തിയവര്‍ക്ക് അറൈവല്‍ പേജിന്റെ കോപ്പിയോടൊപ്പം ടിക്കറ്റിന്റെ കോപ്പി കൂടി നിര്‍ബന്ധമാക്കി.
ഇതിനകം അപേക്ഷ സമര്‍പ്പിച്ച് കഴിഞ്ഞവര്‍ ഇമെയില്‍ വഴി ടിക്കറ്റിന്റെ കോപ്പി സമര്‍പ്പിക്കണം.
അതേസമയം ടിക്കറ്റിന്റെ കോപ്പി നഷ്ടപ്പെട്ടവര്‍ക്കും ഓണ്‍ലൈന്‍ വഴി ടിക്കറ്റെടുത്ത് നാട്ടില്‍ എത്തിയവര്‍ക്കും കോപ്പി സമര്‍പ്പിക്കാന്‍ കഴിയില്ല. ഏപ്രില്‍ 30 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."