HOME
DETAILS
MAL
മുഖ്യമന്ത്രി ഒളിച്ചോട്ടം അവസാനിപ്പിക്കണം: കെ.പി.എ മജീദ്
backup
April 22 2020 | 01:04 AM
കോഴിക്കോട്: സ്പ്രിംഗ്ളര്‍ അഴിമതിയുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളില്‍നിന്ന് ഒളിച്ചോടിയ പോലെ കോടതിയുടെ ചോദ്യങ്ങളില്‍നിന്നും ഒളിച്ചോടാന്‍ ഇനി കഴിയില്ലെന്നും ജനങ്ങള്‍ക്ക് മറുപടി നല്കാന് മുഖ്യമന്ത്രി തയാറാകണമെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ഡാറ്റ കൈകാര്യം ചെയ്യാന്‍ സര്‍ക്കാരിനു തന്നെ സംവിധാനം ഉണ്ടെന്നിരിക്കെ എന്തിന് മൂന്നാമതൊരു കക്ഷിയെ ഏല്പിച്ചു എന്ന കോടതിയുടെ ചോദ്യം പ്രസക്തമാണ്. ഐ.ടി മേഖലയില്‍ ഒരു കരാര്‍ നല്കുമ്പോള് അതുമായി ബന്ധപ്പെട്ട് മണിക്കൂറുകള്‍ക്കകം വിദഗ്ധാഭിപ്രായം തേടാമെന്നിരിക്കെ നിയമ വകുപ്പിനെ നോക്കു കുത്തിയാക്കി എന്തിന് ഇങ്ങനെയൊരു കരാറിലേര്‍പ്പെട്ടു എന്ന ചോദ്യത്തിന് ഇപ്പോഴും കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."