കിം ജോങ് ഉന്‍ ആരോഗ്യവാനെന്ന് വിശദീകരണം
സിയോള്‍: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന് അസുഖമാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ നിഷേധിച്ച് അധികൃതര്‍. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്ന റിപ്പോര്‍ട്ടുകളോടാണ് പ്രതികരണം. നേരത്തെ, കിം ജോങ് ഉന്‍ അത്യാസന്ന നിലയിലാണെന്നുള്ള വാര്‍ത്ത പ്രചരിച്ചിരുന്നു. ഇക്കാര്യത്തില്‍ സംശയം പ്രകടിപ്പിച്ച് ചൈനയും ദക്ഷിണ കൊറിയയും രംഗത്തെത്തുകയും ചെയ്തിരുന്നു.
എന്നാല്‍, ഭരണാധികാരിക്ക് ഹൃദയസംബന്ധമായ രോഗത്തിന് ശസ്ത്രക്രിയ നടന്നതായി ഉത്തരകൊറിയ സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ പ്രചരിച്ച വാര്‍ത്തകള്‍ സത്യമല്ലെന്ന് ദക്ഷിണ കൊറിയയും വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ അമേരിക്കന്‍ മാധ്യമങ്ങളും കിം ജോങ് ഉന്നിന്റെ ആരോഗ്യനില വഷളായെന്നു വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍, ഇതെല്ലാം വെറും ഊഹോപോഹങ്ങളാണെന്നാണ് ഔദ്യോഗിക വിശദീകരണത്തില്‍ പറയുന്നത്. ആഴ്ചകളായി പ്രധാന പരിപാടികളിലൊന്നും ഭരണാധികാരി പങ്കെടുക്കാത്തതും വാര്‍ത്തയായിരുന്നു.നേരത്തെ, ഉത്തരകൊറിയയില്‍ ആര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്ന വാര്‍ത്തയും വിവാദമായിരുന്നു. രാജ്യത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നാണ് ഉത്തരകൊറിയ വിശദീകരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."