ലോക്ക്ഡൗണ്‍ കഴിഞ്ഞാല്‍ ആശ്വസിക്കാന്‍ വരട്ടെ; ജൂണ്‍, ജൂലൈ മാസങ്ങള്‍ നിര്‍ണായകമെന്ന് നീതി ആയോഗ്
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ ഉടനെ പിന്‍വലിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി നീതി ആയോഗ് അംഗം ഡോ.വി.കെ പോള്‍. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ജൂണ്‍, ജൂലൈ മാസങ്ങള്‍ നിര്‍ണായകമാണെന്ന് അദ്ദേഹം മുന്നറിയിപ്പു നല്കി. ലോക്ക്ഡൗണിന്റെ ഫലങ്ങള്‍ ഈ മാസങ്ങളില്‍ വ്യക്തമാകുമെന്നും ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം സൂചിപ്പിച്ചു. മെയ് മൂന്നിനാണ് ലോക്ക്ഡൗണ്‍ അവസാനിക്കുന്നത്.
ജീവിതം സാധാരണ നിലയിലാകുമ്പോള്‍ ആളുകള്‍ പുറത്തിറങ്ങാന്‍ തുടങ്ങുകയും രോഗവ്യാപനം വീണ്ടുമുണ്ടാകുകയും ചെയ്യും. വീണ്ടും വൈറസ് വ്യാപിക്കുന്നത് ഇതുവരെ നടത്തിയ കൂട്ടായ പ്രവര്‍ത്തനങ്ങളെ പിന്നോട്ട് വലിക്കും. അസാധാരണമായ സാമ്പത്തിക പ്രതിസന്ധിയിലും ലോക്ഡൗണ്‍കൊണ്ട് കൈവരിച്ച നേട്ടങ്ങളെ നഷ്ടപ്പെടുത്താനാകില്ല. വൈറസ് വ്യാപനം പരിശോധിക്കുകയും കൂടുതല്‍ മോശം അവസ്ഥയിലേക്ക് എത്തുന്നില്ലെന്ന് ഉറപ്പുവരുത്തുകയും വേണം. മെയ് മൂന്നിന് ശേഷം സൂക്ഷ്മമായും ഘട്ടം ഘട്ടമായും മാത്രമേ ലോക്ക്ഡൗണ്‍ പിന്‍വലിക്കാവൂ എന്നും അദ്ദേഹം പറഞ്ഞു.
എയിംസിലെ പീഡിയാട്രിക്സ് മുന്‍ പ്രൊഫസറായ ഡോ. പോള്‍, ഗവണ്മെന്റിന്റെ കൊവിഡ് മാനേജ്മെന്റ് പദ്ധതിയുടെ ആസൂത്രണത്തിലും നടപ്പാക്കലിലും പ്രധാന പങ്കുവഹിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."