ബഹ്റൈനില്‍ സന്ദര്‍ശക വിസയുടെ കാലാവധി സൗജന്യമായി നീട്ടി നല്‍കും
മനാമ: ബഹ്റൈനില്‍ വിസിറ്റ് വിസയിലെത്തി ഇപ്പോള്‍ കോവിഡിനെ തുടര്‍ന്ന് യാത്രാ വിലക്ക് നേരിടുകയും വിസ കാലാവധി അവസാനിക്കുകയും ചെയ്തവര്‍ക്ക് ഇനി ബഹ്റൈനില്‍ ആശ്വാസത്തോടെ തന്നെ കഴിയാം.
ഇത്തരം വിസകളെല്ലാം സൗജന്യമായി നീട്ടി നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ഇവിടെ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പബ്ലിക് സെക്യൂരിറ്റി ചീഫ് ലഫ്. ജനറല്‍ താരിഖ് അല്‍ ഹസനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വിസിറ്റ് വിസക്കാരുടെ വിസകള്‍ പൂര്‍ണ്ണമായും സൗജന്യമായാണ് നീട്ടി നല്‍കുക. ഇതിനായി പ്രത്യേക അപേക്ഷയോ ചാര്‍ജോ വേണ്ടതില്ല അദ്ധേഹം പറഞ്ഞു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തു കഴിഞ്!ഞിട്ടുണ്ടെന്നും അദ്ധേഹം അറിയിച്ചു.
വിസിറ്റ് വിസയില്‍ ബഹ്റൈനിലെത്തി ഇപ്പോള്‍ നാട്ടിലേക്ക് തിരിച്ചു പോകാനാവാതെ മലയാളികളുള്‍പ്പെടെ നിരവധി പേരാണിപ്പോള്‍
ബഹ്റൈനിലുള്ളത്. അധികൃതരുടെ ഈ പ്രഖ്യാപനം ഇവര്‍ക്കെല്ലാം വലിയ ആശ്വാസമാണ് നല്‍കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."