സ്പ്രിന്‍ക്ലര്‍ വിവാദം: കരാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഹൈക്കോടതിയില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് വിവാദമായികൊണ്ടിരിക്കുന്ന സ്പ്രിന്‍ക്ലര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍ ഹരജി നല്‍കി.സ്പ്രിന്‍ക്ലറിന്റെ വെബ് സര്‍വറിലേക്ക് വിവരങ്ങള്‍ അപ്ലോഡ് ചെയ്യുന്നത് നിര്‍ത്തണം എന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.
കൊവിഡ് നിരീക്ഷണത്തിലുള്ളവരുടെയും രോഗികളുടെയും വിവരങ്ങള്‍ അപ്ലോഡ് ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തണം.
സ്പ്രിന്‍ക്ലറിന്റെ വെബ്സര്‍വറില്‍ ഇതുവരെ രേഖപ്പെടുത്തിയ വിവരങ്ങളുടെ ഉടമസ്ഥര്‍ക്ക് ഐടി വകുപ്പ് സെക്രട്ടറി എം ശിവശങ്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കി നല്‍കണമെന്ന അവശ്യങ്ങളാണ് ഹരജിയില്‍
ഉന്നയിച്ചിരിക്കുന്നത്.
സ്പ്രിന്‍ക്ലര്‍ കരാറിനെ കുറിച്ച് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും
ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.ഐടി ചട്ടങ്ങള്‍ ലംഘിച്ച് ഉള്ള കരാര്‍ അടിയന്തരമായി റദ്ദാക്കണമെന്നു കെ സുരേന്ദ്രനും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയും സ്പ്രിന്‍ക്ലര്‍ വിഷയത്തില്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."