സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
- കണ്ണൂര്‍- 7
- കോഴിക്കോട്- 2
- കോട്ടയം- 1
- മലപ്പുറം- 1
ഒരാള്‍ മാത്രമാണ് ഇന്ന് രോഗമുക്തി നേടിയത്. പാലക്കാട് ജില്ലയിലാണിത്. സംസ്ഥാനത്ത് ഇതുവരെ 437 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 127 പേര് ചികിത്സയിലാണ്. ഇന്ന് മാത്രം 95 പേർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. ഇതുവരെ 20821 സാമ്പിളുകൾ പരിശോധിച്ചതായി മുഖ്യമന്ത്രി. 19998 സാമ്പിളുകൾ നെഗറ്റീവാണെന്ന് ഉറപ്പാക്കി.
പോസിറ്റീവായ 11 കേസുകളിൽ മൂന്ന് പേർ സമ്പർക്കത്തിലൂടെയാണെന്ന് മുഖ്യമന്ത്രി. വിദേശത്ത് നിന്ന് വന്നവർ അഞ്ച് പേരും കോഴിക്കോട് ഒരു ആരോഗ്യപ്രവർത്തകയക്കും രോഗം ബാധിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെ രണ്ട് ഹൗസ് സർജന്മാർക്ക് രോഗം സ്ഥിരീകരിച്ചു. ഇവരിലൊരാൾ കണ്ണൂർ ജില്ലയിലാണ്. ഇരുവരും കേരളത്തിന് പുറത്ത് നിന്ന് ട്രെയിനിൽ വന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ രോഗികളുള്ള കണ്ണൂരിൽ നിയന്ത്രണം കർശനമാക്കി. പൊലീസ് പരിശോന ശക്തമാക്കി. ഇത് ഫലം കണ്ടു. വാഹനങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായതായി മുഖ്യമന്ത്രി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."