HOME
DETAILS
MAL
ഖത്തറിൽ റംസാനിൽ സർക്കാർ ജീവനക്കാർക്ക് 4 മണിക്കൂർ ജോലി സമയം, സ്വകാര്യ മേഖലയിൽ 6 മണിക്കൂർ
backup
April 23 2020 | 00:04 AM
ദോഹ: ഖത്തറിലെ സര്‍ക്കാര്‍ മേഖലയിലും സ്വകാര്യമേഖലയിലും റമദാനിലെ ഔദ്യോഗിക ജോലി സമയം നിശ്ചയിച്ചു. സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാര്‍ക്ക് ദിവസം 4 മണിക്കൂര്‍ മാത്രമായിരിക്കും ജോലിയെന്ന് മന്ത്രിസഭാ സമിതി യോഗം തീരുമാനിച്ചു. രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക ഒരു മണിവരെയായിരിക്കും പ്രവര്‍ത്തി സമയം. സ്വകാര്യമേഖലയില്‍ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 3 മണിവരെ 6 മണിക്കൂറാണ് പ്രവര്‍ത്തി സമയം. ഭക്ഷ്യവസ്തു വില്‍പ്പന ശാലകള്‍, ഫാര്‍മസികള്‍, റസ്റ്റോറന്റുകള്‍, കോണ്‍ട്രാക്ടിങ് മേഖല എന്നിവയ്ക്ക് ഈ പ്രവര്‍ത്തിസമയം ബാധകമല്ല. പുതിയ സമയക്രമത്തില്‍ നിന്ന് ഒഴിവാക്കുന്ന മറ്റു മേഖലകള്‍ സംബന്ധിച്ച് വ്യാപരവ്യവസായ മന്ത്രാലയം തീരുമാനമെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."