HOME
DETAILS
MAL
ഖത്തറിൽ ഓഫീസുകളിലും ഷോപ്പുകളിലും പോകുന്നവർക്ക് മാസുക്ക് നിർബ്ബന്ധമാക്കി, നിയമ ലംഘകർക്ക് തടവും പിഴയും
backup
April 23 2020 | 00:04 AM
ദോഹ: ജനങ്ങളുമായി ഇടപഴകുന്ന എല്ലാ സര്‍ക്കാര്‍, സ്വകാര്യ ജീവനക്കാരും ഡ്യൂട്ടി സമയത്ത് മാസ്‌ക്ക് ധരിക്കണമെന്ന് ഖത്തര്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. മന്ത്രാലയങ്ങളിലും സര്‍ക്കാര്‍, സ്വകാര്യ ഓഫിസുകളിലും വിവിധ ആവശ്യങ്ങള്‍ക്കു പോകുന്നവരും ഷോപ്പുകളില്‍ പോകുന്ന ഉപഭോക്താക്കളും നിര്‍ബന്ധമായും മാസ്‌ക്ക് ധരിക്കണമെന്നും പ്രധാനമന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. മാസ്‌ക്കുകള്‍ ധരിക്കാത്തവരെ പ്രവേശിപ്പിക്കാതിരിക്കാന്‍ ഓഫിസുകളിലും ഷോപ്പുകളിലും സംവിധാനമൊരുക്കണം. കോണ്‍ട്രാക്ടിങ് മേഖലയിലെ ജോലിക്കാര്‍ക്കും മാസ്‌ക്ക് നിര്‍ബന്ധമാണ്. നിയമം ലംഘിക്കുന്നവര്‍ക്കെതിരേ പകര്‍ച്ചവ്യാധി തടയല്‍ നിയമപ്രകാരം കേസെടുക്കും. മൂന്ന് വര്‍ഷം വരെ തടവും രണ്ട് ലക്ഷം റിയാല്‍വരെ പിഴയുമാണ് ശിക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."