HOME
DETAILS
MAL
കൊവിഡ്: സഊദിയില്‍ അഞ്ചുപേര്‍ കൂടി മരിച്ചു
backup
April 23 2020 | 02:04 AM
റിയാദ്: സഊദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ചു പേര് കൂടി വൈറസ് ബാധയേറ്റു മരണപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിദേശികളാണ് മരിച്ചത്. ഇതോടെ രാജ്യത്തെ മരണം 114 ആയി ഉയര്‍ന്നു. പുതുതായി 1,141 പുതിയ വൈറസ് ബാധകൂടി സ്ഥിരീകരിച്ചു. നിലവില്‍ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 12,772 ആയി. 10,846 രോഗബാധിതരാണ് ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 82 പേരുടെ നില അതീവ ഗുരുതരമാണ്. 172 പേര്‍ക്കാണ് ഇന്നലെ രോഗം ഭേദമായത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 1,812 ആയി ഉയര്‍ന്നു. ബുധനാഴ്ച മരണം സ്ഥിരീകരിച്ച അഞ്ചു വിദേശികളും മക്കയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."